You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കനെന്നല്ല അമേരിക്കനെന്ന് വിളിക്കണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 19, 2015 01:02 hrs UTC

വാഷിംഗ്ടണ്‍: ദശാബ്ദങ്ങള്‍ക്ക് മു്മ്പ് മാതാപിതാക്കള്‍ അമേരിക്കയിലേക്ക് കുടിയേറിയതു അമേരിക്കക്കാരാകുന്നതിനാണ്, ഇന്ത്യന്‍ അമേരിക്കന്‍ എന്നറിയപ്പെടുന്നതിനല്ല. മാധ്യമങ്ങള്‍ ഗവര്‍ണ്ണര്‍ ബോബി ജിന്‍ഡാളിനെ ഇന്ത്യന്‍ അമേരിക്കന്‍ എന്ന് വിശേഷിപ്പിക്കുന്നതിനെ കുറിച്ചു പരാമര്‍ശിക്കുകയായിരുന്നു ബോബി. ഇത്തരത്തിലുള്ള വിശേഷണം ഇവിടെയുള്ള ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനുവരി 19ന് ലണ്ടന്‍ സന്ദര്‍ശനത്തിനു പുറപ്പെടും മുമ്പ് തയ്യാറാക്കിയ പ്രസംഗത്തിന്റെ ഉള്ളടക്കം വിശദീകരിക്കുകയായിരുന്നു ബോബി ജിന്‍ഡാളിന്റെ ഓഫീസ്.

 

ഉയര്‍ന്ന അവസരങ്ങള്‍ക്കായും, പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും പ്രതീക്ഷിച്ചു. അമേരിക്കയില്‍ എത്തുന്നവര്‍ അമേരിക്കക്കാരായിട്ടാണ് അറിയപ്പെടേണ്ടത്. ഇന്ത്യക്കാരനെന്നും അറിയപ്പെടണമെങ്കില്‍ ഇന്ത്യയില്‍ തന്നെ കഴിയണം. ലോകത്തിലെ എല്ലാ രാജ്യങ്ങളേയും സ്‌നേഹിക്കുന്നതുപോലെ ഇന്ത്യയേയും ഞാന്‍ സ്‌നേഹിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ അമേരിക്കനെന്നു വിളിക്കുന്നതു ഞാന്‍ ഇഷ്ടപ്പെടുന്നില്ല- അര്‍ത്ഥശങ്കക്കിടയില്ലാതെ ബോബി വ്യക്തമാക്കി.

 

വ്യത്യസ്ഥ സംസ്‌ക്കാരവും, പാരമ്പര്യവും, വിശ്വാസവും കാത്തുസൂക്ഷിക്കുവാനുള്ള അവകാശം എല്ലാവര്‍ക്കും ലഭിക്കുന്നു. ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അതത് ഗവണ്‍മെന്റുകളില്‍ നിക്ഷിപ്തമാണ്. അമേരിക്കയിലെത്തിയവര്‍ക്ക് ഇന്ത്യന്‍-അമേരിക്കന്‍, ഐറിഷ് അമേരിക്കന്‍, ആഫ്രിക്കന്‍ അമേരിക്കന്‍ തുടങ്ങിയ വിശേഷങ്ങള്‍ നല്‍കുന്നത് ഭൂഷണമല്ല. ലൂസിയാന ഗവര്‍ണ്ണര്‍ ആയി തുടരുന്ന, 2016 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പദത്തില്‍ കണ്ണും നട്ടിരിക്കുന്ന ബോബിയുടെ ഈതിരിച്ചറിവു രാഷ്ട്രീയ നിരീക്ഷരില്‍ കൗതുകം ഉണര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ സമൂഹം ഈ പ്രസ്താവനയെ എങ്ങനെ വിലയിരുത്തുമെന്ന് അറിയണമെങ്കില്‍ കുറച്ചുനാള്‍ കൂടി കാത്തിരിക്കേണ്ടിവരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.