You are Here : Home / USA News

ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന് പുതിയ സാരഥികള്‍

Text Size  

Story Dated: Sunday, January 18, 2015 04:28 hrs UTC

- ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക് : ഹഡ്‌സണ്‍­വാലി മലയാളി അസോസിയേഷന്റെ 2014­ലെ വാര്‍ഷിക പൊതുയോഗം വാലി കോട്ടേജ് ലൈബ്രറി ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 10­ാം തിയ്യതി ശനിയാഴ്ച്ച രാവിലെ 10 മണിക്ക് പ്രസിഡന്റ് ജയിംസ് ഇളംപുരയിടത്തിലിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. ഈശ്വര പ്രാര്‍ത്ഥനയോടെ യോഗ നടപടികള്‍ ആരംഭിച്ചു. പ്രസിഡന്റിന്റെ ഉപക്രമ പ്രസംഗത്തിന് ശേഷം ബോര്‍ഡ് ഓഫ് ട്രസ്റ്റീ ചെയര്‍മാന്‍ കുരിയാക്കോസ് തരിയന്‍, വിദ്യാ ജ്യോതി മലയാളം സ്­കൂള്‍ പ്രിന്‍സിപ്പല്‍ ജോസഫ് മുണ്ടന്‍ചിറ, ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു സെക്രട്ടറി ജയപ്രകാശ് നായര്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ മത്തായി പി ദാസ്­ അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും യോഗം പാസ്സാക്കി. ജോസഫ് കുരിയപ്പുറം, ഫിലിപ്പോസ് ഫിലിപ്പ്, അലക്‌സ് എബ്രഹാം, അലക്‌സ് തോമസ്­, ലൈസി അലക്‌സ്, ജോണ്‍ യോഹന്നാന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ട് സംസാരിച്ചു.

 

സെക്രട്ടറി ജയപ്രകാശ് നായരുടെ കൃതജ്ഞതാ പ്രസംഗത്തിനു ശേഷം ബോര്‍ഡ് ഓഫ് ട്ര സ്റ്റീ ചെയര്‍മാന്‍ കുരിയാക്കോസ് തരിയന്റെ നേതൃത്വത്തില്‍ 2015­ ലെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ­ ഷാജിമോന്‍ വെട്ടം, സെക്രട്ടറി ­ അലക്‌സ് എബ്രഹാം, ട്രഷറര്‍ ­ ജോണ്‍ ദേവസ്യ, പ്രസിഡന്റ് ഇലക്റ്റ്­ ­ ജോണ്‍ യോഹന്നാന്‍, ജോയിന്റ് ട്രഷറര്‍ ­ ചെറിയാന്‍ ഡേവിഡ്, ജോയിന്റ് സെക്രട്ടറി ­ അജിന്‍ ആന്റണി. കമ്മിറ്റി അംഗങ്ങളായി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, ഈപ്പന്‍ പി വര്‍ഗീസ്, ജയശ്രീ നായര്‍, ജോസഫ് കുരിയപ്പുറം, രാജു യോഹന്നാന്‍, സാബു ഇത്താക്കന്‍, തോമസ്­ കെ ഏലിയാസ്, തോമസ്­ നൈനാന്‍ എന്നിവരെ തെരഞ്ഞെടുത്തു. എക്‌സ് ഒഫിഷ്യൊമാരായി ജയിംസ് ഇളംപുരയിടത്തില്‍, ജയപ്രകാശ് നായര്‍, മത്തായി പി ദാസ് എന്നിവര്‍ സേവനം നിര്‍വഹിക്കും. വര്‍ഗീസ് ഒലഹന്നാന്‍ ആയിരിക്കും 2015­ലെ ട്രസ്റ്റീ ബോര്‍ഡ്­ ചെയര്‍മാന്‍.

 

ട്രസ്റ്റീ ബോര്‍ഡിലെ മറ്റംഗങ്ങള്‍ ഇന്നസന്റ് ഉലഹന്നാന്‍, കുരിയാക്കോസ് തരിയന്‍, ജോര്‍ജ് താമരവേലില്‍ എന്നിവര്‍ ആയിരിക്കും. അഞ്ജലി വെട്ടവും ജെഫിന്‍ ജെയിംസും യൂത്ത് റെപ്രസന്ററ്റീവ്മാരായി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാ ജ്യോതി മലയാളം സ്­കൂള്‍ കമ്മിറ്റിയിലേക്ക് ആനി പോള്‍, ജോജോ ജെയിംസ്­, ജ്യോ മാത്യു , ജോസഫ് മുണ്ടഞ്ചിറ, മഞ്ജു മാത്യു, മറിയാമ്മ നൈനാന്‍, പോള്‍ കറുകപ്പിള്ളില്‍, സജി സ്കറിയ, തോമസ്­ മാത്യു എന്നിവരെ തെരഞ്ഞെടുത്തു.

കേരള ജ്യോതി എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് ലൈസി അലക്‌സ്, മത്തായി ചാക്കോ, ഫിലിപ്പോസ് ഫിലിപ്പ്, തമ്പി പനക്കല്‍ എന്നിവരും, ഓഡിറ്റര്‍ ആയി ഷിബു എബ്രഹാമിനെയും വെബ് സൈറ്റ് കോ­ഓര്‍ഡിനേറ്ററായി ഷെയ്ന്‍ ജേക്കബ്ബ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. അധികാര കൈമാറ്റച്ചടങ്ങ് ഇതേ ഓഡിറ്റോറിയത്തില്‍ വച്ച് ഫെബ്രുവരി 14­ാം തിയ്യതി ശനിയാഴ്­ച രാവിലെ 10.15 മുതല്‍ നടക്കും. തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും ഇതൊരറിയിപ്പായി കണക്കാക്കെണമെന്നും രണ്ടു വര്‍ഷത്തെയും ഭാരവാഹികള്‍ അന്നേ ദിവസം കൃത്യസമയത്തു തന്നെ എത്തിച്ചേരണമെന്നും അറിയിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.