You are Here : Home / USA News

ജോസഫ് മര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ഡാലസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 17, 2015 01:31 hrs UTC

ഫോര്‍ട്ട്വര്‍ത്ത് . ജോസഫ് മര്‍ത്തോമാ മെത്രാപ്പോലീത്താക്ക് ഡാലസ് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം. ഹ്രസ്വ സന്ദര്‍ശനത്തിനായി ലബക്കിലേക്കുളള യാത്രയ്ക്കിടയില്‍ ഡാലസ് വിമാനത്താവളത്തിലെത്തിയതായിരുന്നു മെത്രാപ്പോലീത്താ. ഡാലസ് സെന്റ് പോള്‍സ് ഇടവക വികാരി റവ. ഒ. സി. കുര്യയനച്ചന്‍, സെഹിയോന്‍ മര്‍ത്തോമ ചര്‍ച്ച് വികാരി റവ. സജി തോമസച്ചന്‍, കരോള്‍ട്ടന്‍ മാര്‍ത്തോമ ചര്‍ച്ച് വികാരി റവ. സാം മാത്യു അച്ചന്‍, ഡാലസ് - ഫോര്‍ട്ട്വര്‍ത്ത് യൂത്ത് ചാപ്ലയ്ന്‍ റവ. ജോര്‍ജ് ജേക്കബ് അച്ചന്‍, ജെയിംസ് മേപ്പുറത്ത, ലീലാമ്മ ജെയിംസ്, എലിസബത്ത് കൊച്ചമ്മ, നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന മീഡിയാ കമ്മിറ്റി മെമ്പറും, മാധ്യമ പ്രവര്‍ത്തനുമായ ഷാജി രാമപുരം എന്നിവര്‍ വിമാനത്താവളത്തില്‍ മെത്രാപ്പോലീത്തയെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നിരുന്നു. ലബക്കിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ജനുവരി 21 ന് മെത്രാപ്പോലീത്താ കേരളത്തിലേക്ക് മടങ്ങും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.