You are Here : Home / USA News

നരേന്ദ്ര മോദിക്കെതിരായ കേസ് യുഎസ് ഫെഡറല്‍ ജഡ്ജി തളളി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 15, 2015 12:42 hrs UTC


 
ന്യുയോര്‍ക്ക് . ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തു മുസ്ലിമുകള്‍ക്കെതിരെ ഉണ്ടായ ആക്രമണം തടയുന്നതില്‍ നരേന്ദ്ര മോദി പരാജയപ്പെടുകയും ആയിരത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ നരേന്ദ്ര മോദി കുറ്റക്കാരനാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു ഹൂമണ്‍ റൈറ്റ്സ് ഗ്രൂപ്പ് സെപ്റ്റംബറില്‍ ഫയല്‍ ചെയ്ത ലൊ സ്യൂട്ട് ന്യുയോര്‍ക്ക് ഫെഡറല്‍ ജഡ്ജി അനലിസ ടോറസ് ഇന്ന് ജനുവരി 14 ന് തളളി. ഇന്ത്യന്‍ പ്രധാനമന്ത്രി കോടതിയുടെ ജൂറി ഡിക്ഷനു പുറത്താണെന്ന് കോടതി ചൂണ്ടിക്കാട്ടി.

2002 ല്‍ നടന്ന സംഭവത്തില്‍ ഇന്ത്യന്‍ കോടതി നരേന്ദ്ര മോദി കുറ്റക്കാരനല്ലെന്ന് വിധിച്ചിരുന്നു.

അമേരിക്കന്‍ ജസ്റ്റിസ് സെന്റര്‍ ഫയല്‍ ചെയ്ത സിവില്‍ സ്യൂട്ടില്‍ ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലയുടെ ഉത്തരവാദിത്വം നരേന്ദ്ര മോദിക്കാണ് എന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന്‍െറ അടിസ്ഥാനത്തില്‍ യുഎസ്  സന്ദര്‍ശിക്കുന്നതിന് 2005 ല്‍ മോദി സമര്‍പ്പിച്ച വിസ ആപ്ലിക്കേഷന്‍ യുഎസ് ഗവണ്‍മെന്റ് അനുവദിച്ചിരുന്നില്ല.

ഇന്ത്യന്‍ പ്രധാന മന്ത്രിയായി മോദി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം ബറാക്ക് ഒബാമ യുഎസ് സന്ദര്‍ശിക്കുന്നതിന് മോദിയെ ക്ഷണിച്ചു.

ജനുവരി 26 ന് ഇന്ത്യാ റിപ്പബ്ലിക്ക് ദിനപരേഡില്‍ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് പങ്കെടുക്കുന്നതിന് മുമ്പ് മോദിയുടെ പേരിലുളള കേസ് കോടതി തളളിയത് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തന്നതിന് ഉപകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.