You are Here : Home / USA News

റവ.ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് മുഖ്യപ്രാസംഗികന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, January 14, 2015 12:32 hrs UTC

ഡാളസ്: സൗത്ത് വെസ്റ്റ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മുഖ്യ പ്രാസംഗീകനായി ഡാളസില്‍ എത്തുന്നത് റവ.ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് ആണ്. ജൂലൈ 8 മുതല്‍ 11 വരെ ഡാളസ് ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലില്‍ വെച്ചാണ് ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് നടക്കുന്നത്. ഓര്‍ത്തഡോക്‌സ് സഭയിലെ മികച്ച വാഗ്മികൂടിയായ അച്ചന്‍ കോട്ടയം ഭദ്രാസനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ എം.ജി.ഒ.സി.എസ്.എം ജനറല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. കോണ്‍ഫറന്‍സ് സെക്രട്ടറി എല്‍സണ്‍ സാമുവേല്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.