You are Here : Home / USA News

ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ടില്‍ പുതിയ ആരാധന സമയം

Text Size  

Story Dated: Tuesday, January 13, 2015 12:38 hrs UTC

ബിനോയി കിഴക്കനടി

 

ഷിക്കാഗൊ: ഷിക്കാഗൊ സേക്രഡ് ഹാര്‍ട്ട് ക്‌നാനാ!യ കത്തോലിക്കാ ഇടവകയില്‍, ജാനുവരി ഇരുപത്തിഅഞ്ചാം തിയതിമുതല്‍ ഞായറാഴ്ച രാവിലെ ഒബ്ബതരമണിക്കായിരിക്കും വിശുദ്ധ കുര്‍ബ്ബാന. അതിനെതുടര്‍ന്ന് കുട്ടികളുടെ മതപഠനക്ലാസ് നടക്കും. ജനുവരി പതിനൊന്നാം തിയതി പത്ത് മണിക്കുനടന്ന വിശുദ്ധ കുര്‍ബാനക്കുശേഷം, ബഹുമാനപ്പെട്ട വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ അധ്യക്ഷതയില്‍, രണ്ടായിരത്തിപതിനഞ്ചിലെ ആദ്യത്തെ പാരീഷ് കമ്മറ്റി യോഗം കൂടി. പ്രാര്‍ത്ഥനയോടുകൂടി തുടങ്ങിയ പാരീഷ് കമ്മറ്റി യോഗത്തില്‍ പങ്കെടുത്ത എല്ലാ കമ്മറ്റിയഗങ്ങളേയും അനുമോദിക്കുകയും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. അക്കൌണ്ടന്റ് സണ്ണി മുത്തോലം രണ്ടായിരത്തിപതിനാലിലെ കണക്കുകള്‍ വായിച്ച് പാസ്സ് ആക്കി. തുടര്‍ന്നുള്ള ചര്‍ച്ചയില്‍, ജാനുവരി പതിനെട്ടാം തിയതി ഞായറാഴ്ച രാവിലെ പത്ത് മണിക്ക് മലയാളം കുര്‍ബാനയും മതപഠനക്ലാസും, പതിനൊന്നെമുക്കാലിന് ഇഗ്ലിഷ് കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും രാവിലെ ഒബ്ബതരക്ക് മലയാളത്തിലും ഇഗ്ലിഷിലുമുള്ള ഒരു കുര്‍ബാനയെ ഉണ്ടായിരിക്കുകയുള്ളു, ഒന്നിടവിട്ടുള്ള ഞായറാഴ്ചകളില്‍ ഇംഗ്ലീഷ് ഗാനങ്ങളായിരിക്കും ആലപിക്കുക എന്നും തീരുമാനിച്ചു. സമാപന പ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.