You are Here : Home / USA News

സാന്‍ അന്റോണിയോയിലെ ക്രിസ്തുമസ് ആഘോഷം വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 09, 2015 12:24 hrs UTC

സാന്‍ അന്റോണിയ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയില്‍ പതിവുപോലെ ഈവര്‍ഷവും വിപുലമായ രീതിയില്‍ ക്രിസ്തുമസ് ആഘോഷിച്ചു. പള്ളിയിലെ ഭക്ത സംഘടനകളുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലുമെത്തി കരോള്‍ ഗാനങ്ങള്‍ ആലപിച്ചു. 24-ന് നടന്ന ക്രിസ്തുമസ് കുര്‍ബാന ഇടവകാംഗങ്ങള്‍ക്ക് ഒരു ദിവ്യാനുഭവമായി മാറി. തുടര്‍ന്നുള്ള ക്രിസ്തുമസ് ഫ്രണ്ടുകള്‍ക്ക് വേണ്ടിയുള്ള സമ്മാന കൈമാറ്റം ഏവരിലും കൂട്ടായ്മയുടെ പ്രധാന്യം വിളിച്ചറിയിച്ചു. 25-ന് നടന്ന കൂടാര യോഗങ്ങളുടെ വാര്‍ഷികം ദിവ്യബലിയോടെ ആരംഭിച്ചു. തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ ഇടവകയിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. കൊച്ചു കുട്ടികള്‍ നടത്തിയ ക്‌നാനായ പാരമ്പര്യം വിളിച്ചോതുന്ന കലാപരിപാടികള്‍ കാണികളില്‍ ആവേശമുണര്‍ത്തി. 2014-ലെ ബൈബിള്‍ ക്വിസ് മത്സരത്തില്‍ ഷിന്റോ -സായ്‌മോള്‍ ദമ്പതികള്‍ എവര്‍റോളിംഗ് ട്രോഫി കരസ്ഥമാക്കി. കുട്ടികളുടെ ബൈബിള്‍ ക്വിസ് മത്സരത്തില്‍ തരുണ്‍ കാരക്കാട്ട് എവര്‍റോളിംഗ് ട്രോഫിയും മറ്റ് മത്സരാര്‍ത്ഥികള്‍ പെര്‍ഫോമന്‍സ് വിന്നിംഗ് അവാര്‍ഡും നേടി. ക്‌നാനായ പ്രൗഡി വിളിച്ചോതുന്ന വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ 2015-നെ വരവേല്‍ക്കാന്‍ ഇടവകാംഗങ്ങള്‍ തയാറെടുത്തു. പി.ആര്‍.ഒ വിനു മാവേലില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.