You are Here : Home / USA News

സൌത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 07, 2015 01:03 hrs UTC


സൌത്ത് കരോലിന . സൌത്ത് കരോലിന മൈര്‍ട്ടില്‍ ബീച്ച്  ടൌണിലുളള ഗ്യാസ് സ്റ്റേഷന്‍ ഉടമ പരുചിരി ബാലഗോപാല്‍ അക്രമികളുടെ  വെടിയേറ്റു മരിച്ചു.

ജനുവരി 2 രാവിലെയായിരുന്നു സംഭവം. കറുത്ത വര്‍ഗ്ഗക്കാരനായ ഒരു യുവാവ് രാവിലെ 9 മണിയോടെ കണ്‍വീനിയന്‍റ് സ്റ്റോറില്‍ കടന്ന് ബാലഗോപാലിനു നേരെ തോക്കു ചൂണ്ടി പണം ആവശ്യപ്പെട്ടു. കയ്യിലുണ്ടായിരുന്ന പണം നല്‍കി ഓഫിസ് റൂമിനകത്തേക്ക് കയറിയ ബാലഗോപാലിനു നേരെ യാതൊരു പ്രകോപനവുമില്ലാതെ അക്രമി നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ബാലഗോപാല്‍ മരിച്ചു. ക്യാഷ് കൌണ്ടറില്‍ നിന്നു മുഴുവന്‍ തുകയും കൈക്കലാക്കിയാണ് അക്രമി സ്ഥലം വിട്ടത്.

എന്‍ജിനീയറിങ് ബിരുദധാരിയായ ബാലഗോപാല്‍ കൃഷ്ണ ജില്ലയില്‍ നിന്നും 2001 ലാണ് അമേരിക്കയില്‍ എത്തി ഗ്യാസ് സ്റ്റേഷന്‍ ആരംഭിച്ചത്.

ഡാലസിലുളള ബന്ധുക്കളാണ് ബാലഗോപാല്‍ മരിച്ച വിവരം ആന്ധ്രയിലുളള മാതാപിതാക്കളെ അറിയിച്ചത്. ഭാര്യയും രണ്ടു മക്കളുമാണ് ബാലഗോപാലിനുളളത്.

അമേരിക്കയില്‍ നിന്നു മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അമേരിക്കന്‍ എംബസ്സിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ വംശജര്‍ക്കെതിരെയുളള അക്രമം വര്‍ദ്ധിച്ചുവരുന്നതിന്‍െറ അവസാന ഉദാഹരണമാണ് ഹൂസ്റ്റണില്‍ ഫൊക്കാന പ്രസിഡന്റ് ജി. കെ. പിളളക്ക് വെടിയേറ്റ സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.