You are Here : Home / USA News

ജി. കെ. പിളളയുടെ നേരെയുണ്ടായ ആക്രമണത്തെ പമ്പ അപലപിച്ചു

Text Size  

Story Dated: Tuesday, January 06, 2015 01:13 hrs UTC


ഫിലാഡല്‍ഫിയ . മുന്‍ ഫൊക്കാന പ്രസിഡന്റും കഠിനാദ്ധ്വാനത്തിലൂടെ ബിസിനസ്സ് രംഗത്ത് വിജയ ശ്രീലാളിതനുമായ ജി. കെ. പിളളയുടെ നേരെയുണ്ടായ ഹീനമായ അക്രമണത്തെ പമ്പ മലയാളി അസോസിയേഷന്‍െറ നേതൃത്വം അപലപിച്ചു.

ഇന്ത്യന്‍ ബിസിനസ്സ്കാര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഗൌരവത്തോടെ കാണണമെന്നും അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടു വരണമെന്നും  പമ്പയുടെ പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാനും എക്സിക്യൂട്ടീവ് അംഗങ്ങളും പറഞ്ഞു. സാമ്പത്തിക മാന്ദ്യവും ബിസിനസ്സ് രംഗത്ത് വിദേശികള്‍ കൈവരിയ്ക്കുന്ന നേട്ടങ്ങളിലെ അസഹിഷ്ണതയും ആകാം ഇത് പോലുളള ഹീനകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്നും ഇത് പഠനവിധേയമാക്കേണ്ടതാണെന്നും പറഞ്ഞു.

വാര്‍ത്ത . ജോര്‍ജ് ഓലിക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.