You are Here : Home / USA News

വൈസ്‌മെന്‍ കള്ബ് ക്രിസ്മസ് -ന്യൂ ഈയര്‍ ആഘോഷങ്ങള്‍ ന്യൂയോര്‍ക്കില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 05, 2015 11:57 hrs UTC


    

ന്യൂയോര്‍ക്ക്: വൈ.എം.സി.എയുടെ പോഷക സംഘടനയായ വൈസ്‌മെന്‍ ഇന്‍റര്‍ നാഷണല്‍ കള്ബിന്റെ ആഭിമുഖ്യത്തില്‍ ലോങ്ങ്­ അയലന്റ് ക്ലബും,ഫ്‌ളോറല്‍പാര്‍ക്ക് ക്ലബും ചേര്‍ന്ന് ഫ്‌ളോറല്‍പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വച്ച് ക്രിസ്മസ് ന്യൂഈയര്‍ ആഘോഷങ്ങള്‍ മികവുറ്റതായി.

"നീതി ബോധത്തോടൊപ്പം കര്‍മ്മവും ഉറപ്പാക്കുക' എന്നതായിരുന്നു പ്രധാന ചിന്താവിഷയം സേവനത്തിനു ഉദാത്തമാതൃകയായി ലോകമെമ്പാടുംപ്രവര്‍ത്തിക്കുന്ന ഈ ക്ലള്ബ് ന്യൂയോര്‍ക്കില്‍പ്രവര്‍ത്തനമാരംഭിച്ചിട്ടു രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ എങ്കിലും ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനായി എന്ന് നോര്‍ത്ത് അറ്റ്‌ലാന്റിക് റീജിയണല്‍ ഡയറക്ടര്‍ ഇലക്റ്റ് ഷാജു സാം പറഞ്ഞു. ലോങ്ങ്­ അയലന്റ കള്ബിന്‍റെ ആഭിമുഖ്യത്തില്‍ ഫിലിപ്പൈന്‍സിലെ കൊടുംകാറ്റ് ദുരന്തത്തില്‍ പെട്ടവര്‍ക്ക് സഹായം എത്തിക്കാനായെങ്കില്‍ ഫ്‌ലോറല്‍പാര്‍ക്ക് കള്ബിന്‍റെ ആഭിമുഖ്യത്തില്‍ ഈവര്‍ഷം സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന ഹൃദയശസ്ത്രക്രീയ ആവശ്യമായ കുഞ്ഞുങ്ങളുടെ പെട്ടവര്‍ള്‍ക്ക് സഹായം എത്തിക്കാനുളള പദ്ധതികളുമായിട്ടാണ് മുന്നോട്ട് വന്നിട്ടുള്ളത് എന്ന് ഫ്‌ലോറല്‍പാര്‍ക്ക് ക്ലള്ബ് പ്രസിഡന്റ് പോള്‍ ചുള്ളിയില്‍ പറഞ്ഞു.

തിന്മയെ നന്മയാല്‍ കീഴടക്കുക എന്ന മാനവികതയുടെ ഉദാത്ത പാഠമാണ് ക്രിസ്തു ലോകത്തിന് നല്‍കിയതെന്നും, ക്രിസ്മസ് നല്കുന്ന സ്വാന്തനവും ഉണര്‍വും ക്രിസ്ത്യാനികള്‍ക്ക് മാത്രമല്ല ലോകത്തിന് മുഴുവന്റെയും അവകാശമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വാസുദേവ് പുളിക്കന്‍ പറഞ്ഞു.

ഇരു ക്ലബ്ബുകളും ചേര്‍ന്ന് സംയുക്തമായി നടത്തിയ ക്രിസ്തുമസ് സംഘ ഗാനങ്ങള്‍, ചിത്രീകരണങ്ങള്‍, ദൃശ്യവിസ്മയമാര്‍ന്ന കലാപരിപാടികള്‍ എന്നിവ ആഘോഷം മികവുറ്റതായി. കലാപരിപാടികള്‍ക്ക് ജേക്കബ് വര്‍ഗീസ്­, ജിക്കു ജേക്കബ്, ഉണ്ണൂണ്ണി തോമസ്­ എന്നിവര്‍ നേതൃത്വം നല്‍കി. മെലനി ജോണ്‍ യു എസ് ദേശീയ ഗാനം ആലപിച്ചു. വര്‍ഗീസ് ലൂക്കോസ് പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. സെക്രട്ടറി കോരസണ്‍ വര്‍ഗീസ് സ്വാഗതവും ലോങ്ങ്‌­ഐലന്റ ക്ലബു സെക്രട്ടറി ഷാജി ചാമക്കാല കൃതജ്ഞതയും പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.