You are Here : Home / USA News

ക്രിസ്തുമസ്- പുതുവത്സരാഘോഷം ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ഉദ്ഘാടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 04, 2015 11:39 hrs UTC

വടശേരിക്കര: വടശേരിക്കര ടി.ടി.തോമസ് മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ക്രിസ്തുമസും- ന്യൂഇയര്‍ ആഘോഷവും സംയുക്തമായി 2014 ഡിസംബര്‍ 31-ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് കൊണ്ടാടി. സ്കൂള്‍ മാനേജര്‍ തോമസ് കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സ്കൂള്‍ പി.ടി.എ പ്രസിഡന്റുമായ ബെന്നി പുത്തന്‍പറമ്പില്‍ ആശംസാ പ്രസംഗം നടത്തി. ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ അര്‍ഹരായ 15 സ്കൂള്‍ കുട്ടികള്‍ക്ക് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. സ്കൂള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും ഗായക സംഘത്തിന്റെ കരോള്‍ ഗാനാലാപനവുമുണ്ടായിരുന്നു. അലക്‌സ് തോമസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.