You are Here : Home / USA News

കേരളാ അസോസിയേഷന്‍ ഓഫ്‌ ന്യൂഇംഗ്ലണ്ട്‌ (കെയിന്‍) ക്രിസ്‌തുമസ്‌ -ന്യൂഇയര്‍ ആഘോഷം ശ്രദ്ധേയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 29, 2014 01:07 hrs UTC

ബോസ്റ്റണ്‍: പങ്കെടുത്ത ആളുകളുടെ എണ്ണംകൊണ്ടും അവതരിപ്പിക്കപ്പെട്ട കലാപരിപാടികളുടെ വൈവിധ്യംകൊണ്ടും കെയിന്‍ ക്രിസ്‌തുമസ്‌ - ന്യൂഇയര്‍ ആഘോഷം ശ്രദ്ധേയമായി. ബോസ്റ്റണ്‌ അടുത്തുള്ള കീഫ്‌ ടെക്‌ സ്‌കൂളില്‍ ഡിസംബര്‍ 20-ന്‌ നടത്തിയ ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത്‌ ക്രിസ്‌തുമസ്‌ സന്ദേശം നല്‍കിയത്‌ സീറോ മലങ്കര കാത്തലിക്‌ അമേരിക്ക- കാനഡ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനി ആയിരുന്നു. മനുഷ്യഹൃദയങ്ങള്‍ പ്രകാശം പരത്തുന്നതോടൊപ്പം മറ്റുള്ളവര്‍ക്ക്‌ ഇടംകൊടുക്കാനുള്ള വേദിയായും ചിട്ടപ്പെടുത്തേണ്ടത്‌ ക്രിസ്‌തുമസ്‌ വേളയില്‍ ഏറ്റവും സാംഗത്യമാണെന്ന്‌ തിരുമേനി എടുത്തു പറഞ്ഞു.

 

ക്രിസ്‌തുമസിന്റെ ഉത്ഭവം വെളിവാക്കുന്ന `നേറ്റിവിറ്റി' സീനുകളുടെ അവതരണത്തോടെ ആരംഭിച്ച കലാപരിപാടികള്‍ക്ക്‌ കെയിന്‍ ആര്‍ട്‌സ്‌ സെക്രട്ടറി സിമി മാത്യുവും, ആര്‍ട്‌സ്‌ കമ്മിറ്റി അംഗങ്ങളും നേതൃത്വം കൊടുത്തു. ഡാന്‍സുകള്‍, സ്‌കിറ്റുകള്‍, കരോള്‍ ഗാനങ്ങള്‍, ക്രിസ്‌തുമസ്‌ പാപ്പാ അണിനിരന്ന കരോള്‍ തുടങ്ങി യവ വേദിയെ സജീവമാക്കിയ മൂന്നു മണിക്കൂറിനുള്ളില്‍ ഏകദേശം 75-ല്‍പ്പരം കലാകാരന്മാര്‍ അണിനിരന്നു. ന്യൂ ഇംഗ്ലണ്ടിലെ പ്രശസ്‌ത ഡാന്‍സ്‌ അക്കാഡമികള്‍ക്ക്‌ നേതൃത്വം നല്‍കുന്ന രഞ്‌ജിനി സൈഗാള്‍, സ്വപ്‌ന കൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതില്‍പ്പരം കലാകാരന്മാര്‍ അവതരിപ്പിച്ച പരിപാടികള്‍ കാണികളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ക്രിസ്‌തുമസ്‌ വിഭവങ്ങളടങ്ങിയ സദ്യയോടെ ഈവര്‍ഷത്തെ ആഘോഷങ്ങള്‍ക്ക്‌ തിരശീല വീണു. കേരളാ അസോസിയേഷന്‍ പ്രസിഡന്റ്‌ പ്രകാശ്‌ നെല്ലുവളപ്പില്‍ സ്വാഗതവും സെക്രട്ടറി ജോസ്‌ മോഹന്‍ കൃതജ്ഞതയും പറഞ്ഞു. പരിപാടികളുടെ നിയന്ത്രണം മാത്യു ചാക്കോ ആയിരുന്നു. വൈസ്‌ പ്രസിഡന്റ്‌ ബാബു പുന്നൂസ്‌, ജോയിന്റ്‌ സെക്രട്ടറി വിജു പോള്‍, ട്രഷറര്‍ റോയി വര്‍ഗീസ്‌ തുടങ്ങിയവരും കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. കെയിന്‍ ഡയറക്‌ടറി സൗജന്യമായി വിതരണം ചെയ്‌തു. 2015-ലെ കെയിന്‍ കലണ്ടര്‍ ജനുവരി ആദ്യവാരം വിതരണം ചെയ്യുമെന്ന്‌ പ്രസിഡന്റ്‌ അറിയിച്ചു. കുര്യാക്കോസ്‌ മണിയാട്ടുകുടിയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.