You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്‌ പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 29, 2014 01:05 hrs UTC

ന്യൂയോര്‍ക്ക്‌: മലയാളി സംരംഭകരുടെ കൂട്ടായ്‌മയായ ഇന്ത്യന്‍ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ 2015- 2017 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ്‌ മാധവന്‍നായര്‍ ( എംബിഎന്‍ ഇന്‍ഷൂറന്‍സ്‌ ആന്‍ഡ്‌ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌ പ്രസിഡന്റ്‌) , വൈസ്‌പ്രസിഡന്റ്‌ ജോര്‍ജ്‌ കുട്ടി (റിയാല്‍റ്റര്‍), സെക്രട്ടറി വിന്‍സന്റ്‌ സിറിയക്‌്‌ (മോര്‍ട്ട്‌ഗേജ്‌ കണ്‍സള്‍ട്ടന്റ്‌), ജോയിന്റ്‌ സെക്രട്ടറി ജോസ്‌ തെക്കേടം (റിയാല്‍റ്റര്‍), ട്രഷറര്‍ കോശി ഉമ്മന്‍ (മൊര്‍ട്ട്‌ ഗേജ്‌ ബിസിനസ്‌ ), ജോയിന്റ്‌ ട്രഷറര്‍ സുധാകര്‍ മേനോന്‍ (ഫിന്‍ഷ്യല്‍ സര്‍വീസസ്‌). ക്യൂന്‍സ്‌ വില്ലേജിലെ രാജധാനി ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ ഡിസംബര്‍ 18 നു നടന്ന തെരഞ്ഞെടുപ്പിനും പൊതുയോഗത്തിനും സെക്രട്ടറി ജിന്‍സ്‌മോന്‍ പി. സക്കറിയ നേതൃത്വം നല്‍കി. പ്രസിഡന്റ്‌ റോയി എണ്ണശേരിയില്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ നല്‍കിയ സഹകരണത്തിന്‌ പ്രസിഡന്റും സെക്രട്ടറിയും എല്ലാവരോടും നന്ദി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ഫെബ്രുവരിയില്‍ സ്ഥാനമേല്‍ക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.