You are Here : Home / USA News

നൃത്ത വിസ്‌മയങ്ങളുമായി ഡാളസ്‌ ഡാന്‍സ്‌ ഫിയാസ്റ്റ ശനിയാഴ്‌ച 5 മണിക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 24, 2014 02:46 hrs UTC

ഡാളസ്‌: സെന്റ്‌ മേരീസ്‌ വലിയ പള്ളി യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഡാളസ്‌ ഡാന്‍സ്‌ ഫീയാസ്റ്റ ഡിസംബര്‍ 27-ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ വലിയപള്ളി ഓഡിറ്റോറിയത്തില്‍ നടത്തുന്നു. ഡാളസിലെ പതിനഞ്ചില്‍പ്പരം ഡാന്‍സ്‌ ഗ്രൂപ്പുകളുടെ മത്സരമാണ്‌ നടക്കുന്നത്‌. ഒന്നാമത്‌ എത്തുന്ന ടീമിന്‌ 1000 ഡോളറും ഫലകവും സമ്മാനമായി നല്‍കുന്നതാണ്‌. വലിയ പള്ളി വികാരി റവ.ഫാ. രാജു ദാനിയേല്‍, യുവജന പ്രസ്ഥാനം സെക്രട്ടറി സുനി ഏബ്രഹാം, ട്രസ്റ്റി ജിജു ജോണ്‍, ജോയിന്റ്‌ സെക്രട്ടറി സെറീന ബാബു, കോര്‍ഡിനേറ്റര്‍ ജോബി വര്‍ഗീസ്‌ എന്നിവര്‍ ഈ പ്രോഗ്രാമിന്‌ നേതൃത്വം നല്‍കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.