You are Here : Home / USA News

റാഫിള്‍ നറുക്കെടുപ്പ്‌ ഡിസംബര്‍ 28-ന്‌ ഞായറാഴ്‌ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 23, 2014 01:40 hrs UTC

ചിക്കാഗോ:ചിക്കാഗോ സെന്റ്‌ പീറ്റേഴ്‌സ്‌ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്‌ ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ്‌ 2014 ഡിസംബര്‍ 28 ഞായറാഴ്‌ച വി: കുര്‍ബ്ബാനയ്‌ക്കുശേഷം ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ പള്ളിയില്‍ വച്ച്‌ നടത്തപ്പെടുന്നതാണ്‌. റാഫിള്‍ നറുക്കെടുപ്പില്‍ നോര്‍ത്ത്‌ ലെയ്‌്‌ക്‌ സിറ്റി ഭാരവാഹികള്‍ മേല്‍നോട്ടം വഹിക്കുന്നതും നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ ചിക്കാഗോയിലെ പ്രമുഖ ടാക്‌സ്‌ കണ്‍സള്‍ട്ടന്റായ കുര്യന്‍ തോട്ടിച്ചിറയില്‍ ഓഡിറ്റ്‌ ചെയ്യുന്നതുമാണ്‌. ഈ സംരഭത്തില്‍ അകമഴിഞ്ഞ്‌ സഹായിച്ച എല്ലാ സുമനസ്സുകളേയും ദൈവസന്നിധിയില്‍ അര്‍പ്പിച്ച്‌ പ്രാര്‍ത്ഥിക്കുന്നുവെന്നു വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ അറിയിച്ചു

 

. പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ദൈവഹിതമായാല്‍ 2015 മാര്‍ച്ച്‌ മാസം ആരംഭിക്കുന്നതാണ്‌. എല്ലാവരുടേയും സഹകരണവും പ്രാര്‍ത്ഥനയും ഉണ്ടാവണമെന്നും നറുക്കെടുപ്പില്‍ എല്ലാവരും ഭാഗഭാക്കണമെന്നും വന്ദ്യ: വികാരി അച്ചന്‍ അഭ്യര്‍ത്ഥിച്ചു. റാഫിളിന്റെ ഒന്നാം സമ്മാനം 2014 മേഴ്‌സിഡസ്‌ സി-300 കാറാണ്‌. കൂടാതെ 5 പ്രോത്‌സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ഏലിയാസ്‌ പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.