അറ്റ്ലാന്റാ.: അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന യുഎസ് മലയാളി ഒാണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററും പ്രവാസി മലയാളി ഫെഡറേഷന് കേരള കോര്ഡിനേറ്റുമായിരുന്ന സിമ്പിന് തോമസിന്റെ മൃതദേഹം ഡിസംബര്‍ 18 വ്യാഴം വൈകിട്ട് 4 ന് റാന്നി സെന്റ് തോമസ് ക്നനായ വലിയ പള്ളിയില്‍ വച്ചു നടത്തുമെന്ന് യുഎസ് മലയാളി മാനോജിങ് എഡിറ്റര്‍ ജോണ്സന് ചെറിയാന് അറിയിച്ചു.
അബുദാബിയില്‍ ഡിസംബര്‍ അഞ്ചിനുണ്ടായ അപകടത്തെ തുടര്‍ന്നാണ് സിമ്പിന് നിര്യാതനായത്. റാന്നി തോട്ടമണ്‍ വടക്കേപാറാനിക്കാന് തോമസിന്റെ മകനായ സിമ്പിന് നല്ലൊരു സംഘാടകനും എഴുത്തുകാരനും ആയിരുന്നു. അബുദാബിയില്‍ നിന്നും മൃതദേഹം ഇന്നലെയാണ് കേരളത്തില്‍ കൊണ്ടുവന്നത്.
Comments