You are Here : Home / USA News

മുസ്ലീം പെണ്‍മക്കളെ വധിച്ച പിതാവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എഫ്.ബി.ഐ പാരിതോഷികം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 06, 2014 10:51 hrs UTC


                        
ഇര്‍വിങ് . അന്യ മതസ്ഥരായ ആണ്‍കുട്ടികളുമായി ഡേറ്റിങ് നടത്തിയത് അപമാനകരമായി തോന്നിയ പിതാവ് രണ്ടു പെണ്‍മക്കളെ കാറില്‍ കയറ്റി കൊണ്ടുപോയി വിജന പ്രദേശത്ത് വെടിവെച്ച് കൊലപ്പെടുത്തി. കേസില്‍ പ്രതിയെ അറസ്റ്റു ചെയ്യുന്നതിന് സഹായകരമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ റിവാര്‍ഡ് എഫ്ബിഐ പ്രഖ്യാപിച്ചു. 2008 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം ടെക്സാസിലെ ഇര്‍വിങ് സിറ്റിയില്‍ നടന്നത്.

ആമിന(18) സാറ (17) എന്നീ രണ്ടു പെണ്‍മക്കള്‍ അന്യ മതസ്ഥരായ ആണ്‍കുട്ടിളുമായി  ഡേറ്റ് ചെയ്തതാണ് അമ്പത്തിയേഴ് വയസുളള യാസ്സര്‍ അബ്ദുല്‍ സെയ്ദിനെ പ്രകോപിപ്പിച്ചത്. കുട്ടികളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് സംഭവത്തിന് ഒരാഴ്ച മുമ്പ് ഇരുവരും വീടുവിട്ടു പോയിരുന്നു. കുട്ടികളെ അനുനയിപ്പിച്ചു ഭക്ഷണം വാങ്ങി തരാം എന്ന് പറഞ്ഞു കാറില്‍ കയറ്റി കൊണ്ടുപോയാണ് ഈ ക്രൂരക്രിത്യം നടത്തിയത്. മണിക്കൂറുകള്‍ക്കുശേഷം രണ്ടു പേരുടേയും മൃതദേഹങ്ങള്‍ കാറിന് പുറകില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം അപ്രത്യക്ഷമായ പിതാവിനെ കണ്ടു പിടിക്കുവാന്‍ പൊലീസിനായിട്ടില്ല. 2014 ഡിസംബര്‍ ആദ്യവാരം എഫ്ബിഐയുടെ പത്ത് ’മോസ്റ്റ് വാണ്‍ഡണ്ട് ലിസ്റ്റില്‍ പ്രതിയെ ഉള്‍പ്പെടുത്തി. വിവരം നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചത്. ഈജിപ്റ്റില്‍ നിന്നുളള പ്രതി അമേരിക്കന്‍ ഈജിപ്ത് കമ്മ്യൂണി സംരക്ഷണത്തിലോ ഈജിപ്തിലോ ഉണ്ടാകുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്. ഇതിനിടെ 2012 ല്‍ പ്രതി ന്യൂയോര്‍ക്ക് സിറ്റിയില്‍ കാമ്പ് ഡ്രൈവറായി പ്രവര്‍ത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ടെക്സാസിലെ ലൂയിസ് വില്ലയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടികള്‍ പഠിപ്പിലും സ്പോര്‍ട്സിലും സമര്‍ത്ഥരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.