You are Here : Home / USA News

മാര്‍ ബര്‍ണബാസിന്‍െറ ഓര്‍മ്മ പെരുന്നാള്‍ 13 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, December 06, 2014 10:32 hrs UTC


ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന മാത്യൂസ് മാര്‍ ബര്‍ണബാസ് തിരുമേനിയുടെ രണ്ടാം ഓര്‍മ്മ പെരുന്നാള്‍ സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്‍െറ ആഭിമുഖ്യത്തില്‍ കൊണ്ടാടുന്നു.

ശ്രാദ്ധപ്പെരുന്നാള്‍ ശുശ്രൂഷകള്‍ ഡിസംബര്‍ 13 ന് ശനിയാഴ്ച 9 മണിക്ക് സൌത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഊര്‍ശ്ലേം അരമനചാപ്പലില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൂസേബിയോസിന്‍െറ പ്രധാന കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്നു.

വിശുദ്ധ കുര്‍ബാനയിലും പ്രത്യേക അനുസ്മരണ പ്രാര്‍ഥനയിലും ഹൂസ്റ്റണിലെ എല്ലാ വിശ്വാസികളും പങ്കെടുക്കണമെന്ന്മെത്രാപ്പോലീത്താ കല്പനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. വര്‍ഗീസ് തോമസ്(സന്തോഷ്) : 713 302 4931

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.