മോണ്ടഗോമറി കൌണ്ടി (ടെക്സാസ്) . ടെക്സാസ് എ ആന്‍ഡ് എം യൂണിവേഴ്സിറ്റിയിലെ അഞ്ച് ഇന്ത്യന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക്് വാഹനാപകടത്തില്‍ പരിക്കേറ്റതായി ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 30നു വൈകിട്ടായിരുന്നു അപകടം.
ന്യു ഓര്ലിയന്സിലേക്കുളള യാത്രാ മധ്യേ ടെക്സാസിലെ മോണ്ട് ഗോമറിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്നു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിശദവിവരങ്ങള്‍ ഇന്നലെയാണ് പുറത്തുവിട്ടത്.
പ്രാണന് കണ്ണന്(22) അക്ഷയ് ജെയ് (22) ചിരഞ്ചിബി ബോര് (23) ഷചിത് അയ്യര്‍(23) കൃഷ്ണന് ബജാജ്(24) എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഗുരുതരമായി പരിക്കേറ്റ ജെയ്ന്‍, ബജാജ് എന്നീ വിദ്യാര്‍ഥികളെ കെയര്‍ ഫ്ലൈറ്റില്‍ മെമ്മോറിയല്‍ ഹര്മന് ആശുപത്രിയിലേക്ക് മാറ്റി. വിദ്യാര്‍ഥികളുടെ കാറുമായി കൂട്ടിയിടിച്ച ട്രക്ക് ഓടിച്ചിരുന്ന ഇരുപത്തിയഞ്ചുകാരന് റോമന്‍ നിസാര പരിക്കുമാത്രമാണുളളത്. പൂര്‍ണ്ണമായും തകര്‍ന്ന് കാറില്‍ നിന്നും വിദ്യാര്‍ഥികളെ പുറത്തെടുക്കാന്‍ ഒരു മണിക്കൂര്‍ ഭഗീരഥ പ്രയത്നം നടത്തേണ്ടി വന്നു.
Comments