You are Here : Home / USA News

ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി ദേശീയ പ്രസിഡന്റ് വിന്‍സന്റ് എച്ച് പാലാ എംപി കേരളത്തില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 05, 2014 08:32 hrs UTC


    

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റി നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റും  മുന്‍ കേന്ദ്രമന്ത്രിയുമായ വിന്‍സന്റ് എച്ച് പാലാ എംപി ഡിസംബര്‍ 5,6 തീയതികളില്‍ കേരളം സന്ദര്‍ശിക്കുന്നു.  കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളിലെ  പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതാണ്.  ഡിസംബര്‍ 6ന് രാവിലെ 9:30ന് ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി അല്മായ കൗണ്‍സില്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ മാര്‍ മാത്യു അറയ്ക്കലിനെ സന്ദര്‍ശിക്കുന്നതാണ്. ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കും.  ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ ശക്തിപ്പെടുത്തുന്നതിന്റെയും 2015 മെയ് മാസം ഡല്‍ഹിയില്‍ ചേരുന്ന നാഷണല്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സിന്റെയും മുന്നോടിയായിട്ടാണ് സന്ദര്‍ശനം.

    ദേശീയ തലത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും വളരെ അടിയന്തര വിഷയമാണെന്നും വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നേതൃത്വങ്ങളുമായുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളും അതിനുള്ള വഴിയൊരുക്കുമെന്നും ദേശീയ കോര്‍ഡിനേറ്റര്‍ സിറിള്‍ സഞ്ജു ജോര്‍ജ് പറഞ്ഞു.


സിറിള്‍ സഞ്ജു ജോര്‍ജ് നാഷണല്‍ കോര്‍ഡിനേറ്റര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.