You are Here : Home / USA News

അമേരിക്കയിലെ അവസരങ്ങള്‍ ഉപയോഗിക്കണം: ഡോ. എം കെ. ലൂക്കോസ്‌ മന്നിയോട്ട്‌ :

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 04, 2014 09:23 hrs UTC

    
    

സാന്‍ അന്റോണിയോ: അമേരിക്കയിലെ വിദ്യാഭ്യാസ, സാമൂഹിക,ശാസ്‌ത്രീയ, രാഷ്‌ട്രീയ മേഖലയിലുളള അവസരങ്ങള്‍ പ്രവാസി മലയാളികളും അവരുടെ തലമുറകളും ദീര്‍ഘദര്‍ശനത്തോടെ ഉപയോഗിക്കാന്‍ കഴിയണമെന്ന്‌ പ്രമുഖ മന:ശ്ശാസ്‌ത്രജ്ഞനും മോട്ടിവേഷനല്‍ ട്രെയിനറുമായ ഡോ. എം. കെ. ലൂക്കോസ്‌ മന്നിയോട്ട്‌ പറഞ്ഞു. സാന്‍ അന്റോണിയോ സെന്റ്‌ മേരിസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ നടന്ന മോട്ടിവേഷനല്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച്‌ ഉന്നതമായ വിദ്യാഭ്യാസവും നേതൃത്വ സ്ഥാനവും നേടിയെടുക്കുവാന്‍ സൗകര്യങ്ങളുളള ഏക രാഷ്‌ട്രമാണ്‌ അമേരിക്ക. ഉത്തരേന്ത്യന്‍ യുവതലമുറ അമേരിക്കയിലെ അധികാര കേന്ദ്രങ്ങളില്‍ ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നതിന്റെ പന്നില്‍ മാതാപിതാക്കളുടെ ദീര്‍ഘദര്‍ശനമാണ്‌. നമ്മുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ അടുത്ത കുടുംബങ്ങള്‍ തമ്മിലുളള കൂട്ടമായി മാറുന്നു. മലയാളി സമൂഹങ്ങള്‍ നടത്തുന്ന സമ്മേളനങ്ങളില്‍ യുവജനങ്ങളുടെ പ്രാധിനിത്യം കുറയുന്നത്‌ അവര്‍ക്ക്‌ താല്‍പര്യമുളള വിഷയങ്ങളും അവരെ ആകര്‍ഷിക്കുവാനുളള ആശയങ്ങളും നമൂക്കില്ലാത്തതാണ്‌. എന്നാല്‍ മറ്റു സമൂഹങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രാധിനിത്യം യുവജനങ്ങളുടേതുമാണ്‌. ഇടവകകളില്‍ യുവജനങ്ങളെ നേതൃത്വ സ്ഥാനങ്ങളിലേക്ക്‌ കൊണ്ടുവരുവാന്‍ നാം ശ്രമിക്കേണ്ടിയിരിക്കുന്നു.

കഠിനാദ്ധ്വാനവും ലക്ഷ്യങ്ങളിലേക്ക്‌ എത്തുവാന്‍ പരിശ്രമിക്കുന്നവര്‍ക്ക്‌ എല്ലാ സഹായവും ഈ രാജ്യം ഉറപ്പു നല്‍കുന്നത്‌ ഏറെ ശ്ലാഹനീയമാണ്‌. പ്രവാസി മലയാളികളായ നാം നമ്മുടെ തലമുറകളെ അസാധാരണ ദൗത്യങ്ങളില്‍ എത്തിക്കുവാന്‍ കമ്മ്യൂണിറ്റിയുടെ അകമഴിഞ്ഞ പ്രോത്സാഹനം ആവശ്യമാണ ്‌. ശാരീരിക വൈകല്യങ്ങള്‍ ഉണ്ടായിരുന്നു ഹെലന്‍ കെല്ലര്‍, ജോണി എറിക്‌സണ്‍ ടാഡാ തുടങ്ങിയവരുടെ ജീവിത വിജയങ്ങള്‍ അദ്ദേഹം വിവരിച്ചു. റവ. ഫാ. ഡോ. വി.സി. വര്‍ഗീസ്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി ജോര്‍ജ്‌ എന്‍. വര്‍ഗീസ്‌, കുഞ്ഞുമോന്‍ വര്‍ഗീസ്‌, തോമസ്‌ കോശി പൂവത്തൂര്‍, തോമസ്‌ ഫിലിപ്പോസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.