You are Here : Home / USA News

അടിച്ചുപൊളിക്കാന്‍ -ചില്‍ 2014 സിഎംഎ ക്രിസ്‌മസ്‌ & ന്യൂഇയര്‍ പാര്‍ട്ടി ഡിസംബര്‍ 13 ന്‌

Text Size  

Story Dated: Thursday, December 04, 2014 09:18 hrs UTC

 - ജെയ്‌സണ്‍ മാത്യു        

    

ടൊറോന്റോ : കനേഡിയന്‍ മലയാളികളുടെ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ & ന്യൂ ഇയര്‍ പാര്‍ട്ടി 'ചില്‍ 2014' ഡിസംബര്‍ 13 ശനിയാഴ്‌ച മിസ്സിസ്സാഗായിലുള്ള പായല്‍ ബാങ്ക്വറ്റ്‌ ഹാളില്‍ വര്‍ണാഭമായ പരിപാടികളോടെ നടക്കും.

വൈകുന്നേരം കൃത്യം 6 മണിക്ക്‌ തുടങ്ങുന്ന ആഘോഷ പരിപാടികളില്‍ ഫെഡറല്‍, പ്രൊവിന്‍ഷ്യല്‍, സിറ്റി തലങ്ങളിലുള്ള മന്ത്രിമാരും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്നതാണ്‌ .

50 ഡോളര്‍ വിലമതിക്കുന്ന വിഭവ സമൃദ്ധമായ ഡിന്നറും വിനോദപരിപാടികളും ഒരു ബാങ്ക്വറ്റ്‌ സെറ്റ്‌ അപ്പില്‍ ഒരുക്കിയാണ്‌ ഈ വര്‍ഷത്തെ ക്രിസ്‌മസ്‌ & ന്യൂ ഇയര്‍ പാര്‍ട്ടി ക്രമീകരിച്ചിരിക്കുന്നത്‌.

വലുതും ചെറുതുമായ 50ലേറെ സ്‌പോണ്‍സര്‍മാരുടെ പിന്‍ബലത്തിലാണ്‌ കനേഡിയന്‍ മലയാളി അസോസ്സിയേഷന്‍ ഇത്ര ബ്രഹത്തായ ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഇത്ര വിപുലമായ രീതിയില്‍ നടത്തുന്നത്‌.

തോമസ്‌ കെ തോമസിന്റെയും ജേക്കബ്‌ വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള 10 അംഗ ചില്‍ കമ്മിറ്റി പ്രസിഡന്റ്‌ ബോബി സേവ്യറിന്റെ കീഴില്‍ ആഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരുന്നു.

മോഹന്‍ അരിയത്ത്‌ , ബിനോയ്‌ തങ്കച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ വിനോദ പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്‌ .

ക്രിസ്‌മസ്‌ പാപ്പാമാരുടെ ഡാന്‍സ്‌ പരേഡ്‌ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണമായിരിക്കും. പരിപാടികള്‍ക്കിടയില്‍ ഉടനീളം നിരവധി ഡോര്‍ െ്രെപസുകള്‍ നല്‍കുന്നതാണ്‌ .

മുന്‍ വര്‍ഷങ്ങളിലെയും ഈ വര്‍ഷത്തെയും ക്രിസ്‌മസ്‌ & ന്യൂ ഇയര്‍ പാര്‍ട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഔദ്യോഗീക വെബ്‌ സൈറ്റായ www.cmachill.com സന്ദര്‍ശിക്കുക. അവിടെ ടിക്കെറ്റുകള്‍ ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്‌ .

ടിക്കെറ്റുകള്‍ നേരിട്ട്‌ വാങ്ങുന്നതിന്‌ : മാത്യു കുതിരവട്ടം 647.449.2333, ബോബി സേവ്യര്‍ 647.278.7606, തോമസ്‌ തോമസ്‌ 416.845.8225, ജേക്കബ്‌ വര്‍ഗീസ്‌ 905.275.7384, ബിനോയ്‌ തങ്കച്ചന്‍647.521.9060 എന്നിവരുമായി ബന്ധപ്പെടുക .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.