You are Here : Home / USA News

എസ്‌.എം.സി.സി ബ്രോങ്ക്‌സ്‌ ചാപ്‌റ്റിന്‌ പുതിയ നേതൃത്വം

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Saturday, November 29, 2014 11:03 hrs UTC

ന്യൂയോര്‍ക്ക്‌: സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഗ്രസ്‌ (എസ്‌.എം.സി.സി) ബ്രോങ്ക്‌സ്‌ സെന്റ്‌ തോമസ്‌ ഫൊറോനാ ദേവാലയ ചാപ്‌റ്ററിന്റെ വാര്‍ഷിക പൊതുയോഗം നവംബര്‍ 23-ന്‌ ഞായറാഴ്‌ച ചേര്‍ന്ന്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ജോസ്‌ ഞാറകുന്നേല്‍ സദസിന്‌ സ്വാഗതം ആശംസിച്ചു. സെക്രട്ടറി ചിന്നമ്മ പുതുപ്പറമ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോജോ ഒഴുകയില്‍ ഫിനാന്‍സ്‌ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. തുടര്‍ന്ന്‌ ഇലക്ഷന്‍ കമ്മീഷണര്‍ ജോസഫ്‌ കാഞ്ഞമലയുടെ നേതൃത്വത്തില്‍ അടുത്ത രണ്ടുവര്‍ഷത്തേയ്‌ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

 

ഷാജി സക്കറിയ (പ്രസിഡന്റ്‌), ചിന്നമ്മ പുതുപ്പറമ്പില്‍ (വൈസ്‌ പ്രസിഡന്റ്‌), ഓള്‍ഗാ സുനില്‍ ചാക്കോ (സെക്രട്ടറി), സിബിച്ചന്‍ മാമ്പിള്ളി (ജോ. സെക്രട്ടറി), ജോജോ ഒഴുകയില്‍ (ട്രഷറര്‍), ജോസ്‌ മലയില്‍ (ജോ. ട്രഷറര്‍) എന്നിവരാണ്‌ പുതിയ ഭാരവാഹികള്‍. ഷോളി കുമ്പിളുവേലി, ആലീസ്‌ വാളിപ്ലാക്കല്‍, സെബാസ്റ്റ്യന്‍ വിരുത്തിയില്‍, ബെന്നി മുട്ടപ്പള്ളില്‍, മേരിക്കുട്ടി തെള്ളിയാങ്കല്‍ (പ്രിന്‍സിപ്പല്‍ മലയാളം സ്‌കൂള്‍) എന്നിവര്‍ കമ്മിറ്റി അംഗങ്ങളും, ജോസഫ്‌ കാഞ്ഞമല, ജോസ്‌ ഞാറകുന്നേല്‍ എന്നിവര്‍ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളും ആയിരിക്കും. ജയിംസ്‌ തെള്ളിയാങ്കല്‍ ഓഡിറ്ററായി തുടരും. പുതിയ ഭാരവാഹികളെ വികാരി ഫാ. ജോസ്‌ കണ്ടത്തിക്കുടി അനുമോദിച്ചു.

 

സെമിനാരികളില്‍ പഠിക്കുന്ന വൈദീക വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ട പ്രോത്സാഹനം നല്‍കേണ്ട ഉത്തരവാദിത്വം എസ്‌.എം.സി.സി ഏറ്റെടുക്കണമെന്ന്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി ആഹ്വാനം ചെയ്‌തു. 2015- 16 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഇതിനു മുന്‍തൂക്കം നല്‍കുന്നതായിരിക്കുമെന്ന്‌ നിയുക്ത പ്രസിഡന്റ്‌ ഷാജി സക്കറിയ പറഞ്ഞു. 2015 ജനുവരിയില്‍ പുതിയ നേതൃത്വം പ്രവര്‍ത്തനം ആരംഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.