ഷിക്കാഗോ . മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘത്തിന്‍െറ നവതി ആഘോഷം ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ നടന്നു. മിഡ്വെസ്റ്റ് റീജിയന് മാര്‍ത്തോമ ഇടവകകള്‍ക്കായി ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നവതി ആഘോഷ പരിപാടികളില്‍ നോര്‍ത്ത് അമേരിക്ക മാര്‍ത്തോമ ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പ മുഖ്യാതിഥിയായിരുന്നു.
സുപ്രസിദ്ധ കണ്വന്ഷന് പ്രാസംഗികന് ഡോ. മാര്ട്ടിന് അല്‍ഫോന്‍സ് കുടുംബ ശാക്തീകരണം മാറുന്ന മാധ്യമ പരിസരത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സെമിനാറിനു നേതൃത്വം നല്കി. സന്നദ്ധ സുവിശേഷക സംഘത്തിന്‍െറ ആരംഭം മുതല്‍ നാളിതുവരെയുളള പ്രവര്‍ത്തനങ്ങളുടെ ചരിത്ര സംഗ്രഹം ഡിട്രോയിറ്റ് മാര്‍ത്തോമ ഇടവകാംഗം പി. വി. ചെറിയാന് അവതരിപ്പിച്ചു. ഷാജി തോമസ്, ജോര്‍ജ് ചെറിയാന്, സോനു സഖറിയ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന് പ്രസിഡന്റ് ഡാനിയേല്‍ തോമസ് യോഗത്തിനെത്തിയ ഏവരെയും സ്വാഗതം ചെയ്യുകയും സെക്രട്ടറി എബ്രഹാം കെ. എബ്രഹാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Comments