You are Here : Home / USA News

മാധ്യമശ്രീയുടെ പുണ്യം; തരംഗമായി ഇന്ത്യ പ്രസ്‌ക്ലബ്ബ്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Monday, November 17, 2014 11:38 hrs UTC

ന്യൂയോര്‍ക്ക്: അരങ്ങില്‍ മാധ്യമ പ്രതിഭകള്‍ തീര്‍ത്ത പ്രഭാവലയം, അണിയറയില്‍ സൗഹൃദ സംഗമത്തിന്റെ പൂത്തിരിനാളം, ലോക മലയാളികള്‍ക്കാകട്ടെ വിരല്‍ത്തുമ്പില്‍ വാര്‍ ത്താനുഭവവും; ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മൂന്നാമത് മാധ്യമശ്രീ പുരസ്‌കാര സമര്‍പ്പണം ന്യൂയോര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ അരങ്ങു തകര്‍ത്തപ്പോള്‍ മലയാള മാധ്യമ രംഗത്തിന് അംഗീകാരത്തിന്റെ പുണ്യം വീണ്ടും അനുഭവിക്കാനായി. ഇവിടെ നടന്നിട്ടുളള പരിപാടികളില്‍ ഏറ്റവും നിലവാരമുളളത് എന്നായിരുന്നു ടൈസണ്‍ സെന്ററിന്റെ ചുമതലക്കാരന്‍ പാസ്റ്റര്‍ വര്‍ക്കിയുടെ പ്രതികരണം. ആശയ സമ്പുഷ്ടമായ ചര്‍ച്ചകള്‍, വിജ്ഞാനവും വിനോദവും പകര്‍ന്ന സെമിനാറുകള്‍, പ്രൗഡഗംഭീരമായ പുരസ്‌കാര സമര്‍പ്പണ ചടങ്ങ്; എല്ലാം കൂടി അറിവിന്റെയും അനുഭവത്തിന്റെയും ആഹ്‌ളാദത്തി ന്റെയും ഒരു പാക്കേജ് ആയിരുന്നു ഇന്ത്യ പ്രസ്‌ക്ലബ്ബ് നല്‍കിയതെന്നും അദ്ദേഹം അനുസ് മരിച്ചു.

 

ഉദ്ദേശവും ലക്ഷ്യവും അതു നടപ്പാക്കാനുളള കര്‍മ്മപദ്ധതികളും നേര്‍രേഖയിലായതാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തന വിജയങ്ങളുടെ കാതല്‍. എട്ടുവര്‍ഷമേ ആയിട്ടുളള ഈ സംഘടന രൂപീകൃതമായിട്ട്. അതിനുളളില്‍ തന്നെ അഞ്ച് നാഷണല്‍ കോണ്‍ഫറന്‍സുക ള്‍, മൂന്ന് മാധ്യമശ്രീ പുരസ്‌കാര പദ്ധതികള്‍, ഇതിനൊപ്പം തന്നെ ചാപ്റ്റുകളുടെ നേതൃ ത്വത്തില്‍ പ്രാദേശിക നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുളള പരിപാടികള്‍; എല്ലാറ്റിനും അരങ്ങൊരുക്കി ഇന്ത്യ പ്രസ്‌ക്ലബ്ബ് സജീവമാകുന്ന കാഴ്ചയാണ് കഴിഞ്ഞവര്‍ഷങ്ങളില്‍ കണ്ടത്. അത് ഒരു നിയോഗവും ഉത്തരവാദിത്വവും കൂടിയാണ്. വാച്ച്‌ഡോഗ് എന്നതാണ് ജനാധിപത്യ ഭരണ സംവിധാനം നിലവിലുളള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ ഉത്തരവാദിത്വം. നേരിനൊപ്പവും നെറിക്കെതിരെയും ജാ ഗരൂകരായിരിക്കുന്നവര്‍ എന്ന വിശേഷണമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കുളളത്. എന്നാല്‍ കുടിയേറ്റ ഭൂവില്‍ സ്വന്തം സമൂഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങുമ്പോള്‍ ജനാധിപത്യ ത്തിന്റെ വാച്ച്‌ഡോഗ് എന്ന സ്വഭാവം പ്രാദേശിക മാധ്യമങ്ങള്‍ പൊളിച്ചെഴുതിയേ പറ്റൂ.

 

ഇവിടെ സമൂഹത്തിന്റെ നേര്‍ക്കണ്ണാടിയാണ് എത്‌നിക് മാധ്യമങ്ങള്‍. സ്വന്തം സമൂഹത്തിന്റെ വളര്‍ച്ചയും അതിന്റെ നന്മകള്‍ നിലനിര്‍ത്തുന്നതിനുമായി യത്‌നിക്കുന്നവരുടെ പ്രവര്‍ത്ത നങ്ങള്‍ക്ക് താങ്ങായി നില്‍ക്കുകയാണ് എത്‌നിക് മാധ്യമങ്ങള്‍ ഇവിടെ. പ്രവര്‍ത്തന മേഖല പരിമിതമാണ് എന്ന പ്രശ്‌നവും എത്‌നിക് മാധ്യമങ്ങള്‍ നേരിടുന്നു. ഈ പരിമിത സാഹചര്യത്തില്‍ നിന്നുളള അന്വേഷണത്തിന് ഉത്തരം തേടിയാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ചിന്ത മാധ്യമശ്രീ പദ്ധതിയിലേക്കെത്തിയത്. സ്ഥാപക പ്രസിഡന്റ്‌ ജോര്‍ജ് ജോസഫിനും സംഘടാക മികവിന്റെ പര്യായമായ ജോസ് കണിയാലിക്കും ശേഷം പ്രസ് ക്ലബ്ബ് അമരത്തെത്തിയ റെജി ജോര്‍ജാണ് ജന്മനാട്ടിലെ മികവാര്‍ന്ന പത്രപ്രവര്‍ത്തകനെ ആദരിക്കുകയെന്ന മാധ്യമശ്രീ പദ്ധതിക്ക് ചിന്ത പകര്‍ന്നത്. നമുക്കില്ലാത്ത മേഖലകളില്‍ വ്യാപരിക്കുന്ന നാട്ടിലെ പത്രപ്രവര്‍ത്തകരില്‍ നിന്നും മികവില്‍ മികച്ചതിനെ തിരഞ്ഞെ ടുക്കുമ്പോള്‍ അമ്മ മലയാളത്തിന് കുടിയേറ്റക്കാരുടെ ശ്രേഷ്ഠമായ സമര്‍പ്പണമാണെന്നും ഇന്ത്യ പ്രസ്‌ക്ലബ്ബ് വിലയിരുത്തി. ഒരുലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്ന പുര സ്‌കാര പദ്ധതിക്ക് ഏകകണ്ഠമായ അംഗീകാരം ലഭിച്ചതോടെ ഇന്ത്യ പ്രസ് ക്ലബ്ബിന്റെ സി ഗ്‌നേച്ചര്‍ പ്രോജക്ടായി മാധ്യമശ്രീ മാറി. മാതൃഭൂമി ഡപ്യൂട്ടി എഡിറ്റര്‍ എന്‍.പി രാജേന്ദ്രനായിരുന്നു പ്രഥമ ജേതാവ്. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങില്‍ വച്ച് 2010 ല്‍ അദ്ദേഹത്തിന് പുരസ്‌കാരം നല്‍കി.

 

മലയാള മനോരമയു ടെ ഡി. വിജയമോഹന്‍ ജേതാവായ രണ്ടാം മാധ്യമശ്രീ പുരസ്‌കാര സമര്‍പ്പണം കൊച്ചിയി ലാണ് നടന്നത്. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ജന്മനാട്ടിലെത്തിക്കുകയായിരുന്നു അന്നത്തെ ഭാരവാഹികളായ മാത്യു വര്‍ഗീസും മധു കൊട്ടാരക്കരയും ഇതിലൂടെ. മാധ്യമ ശ്രീക്കൊപ്പം വിവിധ വിഭാഗങ്ങളിലായി പത്തു പേര്‍ക്കും അന്ന് അവാര്‍ഡുകള്‍ നല്‍കുക യുണ്ടായി. മൂന്നാം മാധ്യമശ്രീ ന്യൂയോര്‍ക്കിലെത്തിയത് ഇതുവരെയില്ലാത്ത ചില പ്രത്യേകതകള്‍ ഉ ള്‍ക്കൊണ്ടു കൊണ്ടായിരുന്നു. രണ്ടുപേര്‍ പുരസ്‌കാരം പങ്കിട്ടതായി ആദ്യ പ്രത്യേകത. ഏ ഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം.ജി രാധാകൃഷ്ണനും മനോരമ ന്യൂസ് ഡയറക്ടര്‍ ജോ ണി ലൂക്കോസും. എന്നാല്‍ ഒരുലക്ഷം രൂപ രണ്ടുപേര്‍ക്കായി വീതിക്കാനല്ല ഇന്ത്യ പ്രസ്‌ക്ല ബ്ബ് തീരുമാനിച്ചത്. മറിച്ച് ഒരോലക്ഷം വീതം നല്‍കി മൊത്തമുളള അവാര്‍ഡ് തുക രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. അമേരിക്കയിലെത്താനുളള വിമാന ടിക്കറ്റ് പുറമെയായിരുന്നു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ജൂറി അംഗങ്ങളെ അമേരിക്കയില്‍ നിന്നു ത ന്നെ കണ്ടെത്തുകയെന്ന പുതുമയും ഇത്തവണത്തെ മാധ്യമശ്രീക്കുണ്ടായിരുന്നു. നാട്ടിലെ ടെലിവിഷനും ഓണ്‍ലൈന്‍ പത്രങ്ങളും അമേരിക്കയില്‍ സുലഭമായി ലഭിക്കുന്ന സാഹച ര്യത്തില്‍ അവാര്‍ഡ് ജേതാക്കളെ കണ്ടെത്തുന്ന ദൗത്യം നാട്ടിലേക്ക് ഔട്ട്‌സോഴ്‌സ് ചെയ്യേണ്ടതില്ലെന്നും ഇന്ത്യ പ്രസ്‌ക്ലബ്ബ് തീരുമാനിച്ചു. പ്രസ്‌ക്ലബ്ബിന്റെ പ്രതിനിധിക്ക് ജൂറിയില്‍ ഇടം ലഭിച്ചതും ഇതാദ്യമാണ്.

 

മൂന്നംഗ ജൂറിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു കണ്‍സള്‍ട്ടന്റ് ഉ ണ്ടായതും ഇത്തവണത്തെ മാധ്യമശ്രീയിലാണ്. വിഷ്വല്‍ മീഡിയയുടെ ശക്തമായ സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍ അതിശക്തനായ കണ്‍സള്‍ട്ടന്റ്‌വേണമെന്ന ചിന്തയാണ് താരസൂര്യന്‍ മോഹന്‍ലാലിനെ സമീപിക്കാന്‍ കാരണമായാത്. പ്രവാസികളുടെ ഈ പദ് ധതിക്ക് ലോക മലയാളി എന്ന വിശേഷണമുളള മോഹന്‍ലാലാവും ഏറ്റവും യോജ്യന്‍ എ ന്നും അഭിപ്രായം വന്നു. മോഹന്‍ലാലാവട്ടെ പദ്ധതിയുടെ പുണ്യം തിരിച്ചറിഞ്ഞ് ജൂറി കണ്‍സള്‍ട്ടന്റാവാന്‍ സമ്മതവും നല്‍കി. താരസൂര്യന്റെ കൈയൊപ്പുളള പുരസ്‌കാരമായി അങ്ങനെ മൂന്നാം മാധ്യമശ്രീ. ജേതാക്കള്‍ രണ്ടുപേരും വിഷ്വല്‍ മീഡിയയില്‍ നിന്നുളളവരാണ് എന്നതാണ് മറ്റൊരു പ്ര ത്യേകത. അച്ചടി മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ വിഷ്വല്‍ മീഡിയ ശക്തി നേടുന്നതിനാല്‍ ഇത് സ്വാഭാവികവുമാണ് എന്ന് ഒന്നാം മാധ്യമശ്രീ ജേതാവ് എന്‍.പി രാജേന്ദ്രന്‍ തന്നെ ഈ തിരഞ്ഞെടുപ്പിനെക്കുറിച്ച് അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ജേതാക്കള്‍ അച്ചടി മാധ്യമത്തില്‍ നിന്നും വിഷ്വല്‍ രംഗത്തെത്തിയതാണ് എന്ന വസ്തുത വിസ്മരിച്ചു കൂടാ. മൂന്നു പതിറ്റാണ്ട് പ്രവര്‍ത്ത പാരമ്പര്യമുളള എം.ജി രാധാകൃഷ്ണനും ജോണി ലൂക്കോസും അച്ചടി മാധ്യമത്തില്‍ പ്രവര്‍ത്തനം തുടങ്ങി വിഷ്വല്‍ മാധ്യമത്തിലെത്തിയതാണ്. രാധാകൃഷ് ണനാവട്ടെ വാര്‍ത്താ വാരികയായ ഇന്ത്യാ ടുഡേ വിട്ട് ഏഷ്യാനെറ്റിലെത്തിയത് കഴിഞ്ഞ ജൂലൈയിലാണ്. ഏതു മാധ്യമായാലും പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഒന്നുതന്നെ എന്നതിനു തെളിവുമാണിത്.

 

ജേതാക്കള്‍ ഇരുവരും മലയാള മാധ്യമ രംഗത്തെ അതികായരാണെന്നും അതിനാല്‍ ത ന്നെ ഈ തിരഞ്ഞെടുപ്പില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് അഭിനന്ദനമര്‍ഹിക്കുന്നുവെന്നും പലരും അ ഭിപ്രായപ്പെട്ടിട്ടുണ്ട്. മാധ്യമശ്രീ പുരസ്‌കാരം സമ്മാനിച്ച മുഖ്യാതിഥി കൊല്ലം എം.പിയായ എന്‍.കെ പ്രേമചന്ദ്രന്‍ ചടങ്ങിന് ആരംഭമമായി നടത്തിയ പ്രസംഗത്തില്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തിരുന്നു. പുരസ്‌കാര സമര്‍പ്പണ ചടങ്ങിന് മുന്നോടിയായി ജേതാക്കളിരുവരും നയിച്ച സെമിനാറു കള്‍ ഉന്നത നിലവാരമാണ് പുലര്‍ത്തിയത്. പത്രപ്രവര്‍ത്തനത്തിന്റെ പുത്തന്‍ പ്രവണതകള്‍ തലനാരിഴ കീറിയ സെമിനാറിനു ശേഷമുളള ചോദ്യോത്തര വേള സദസിന്റെ പ്രാതിനിധ്യ വും സജീവമാക്കി. മോഡറേറ്റര്‍മാരായിരുന്ന ജോസ് കാടാപുറവും ഡോ. കൃഷ്ണ കിഷോ റും അസാമാന്യ പ്രകടനമാണ് കാഴ്ചവച്ചത്. സൈമിനാറുകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത വര്‍ക്ക് കനത്തനഷ്ടമാണ് നേരിട്ടതെന്ന് പ്രേമചന്ദ്രന്‍ പ്രസംഗത്തില്‍ പറയുകയും ചെയ്തു. മാധ്യമശ്രീ പദ്ധതിയുടെ പ്രാധാന്യം പോലെ തന്നെയാണ് അത് സമര്‍പ്പിക്കുന്ന ചടങ്ങ് പ്രൗഡഗംഭീരമാക്കാന്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് ശ്രമിക്കുന്നതെന്ന് രണ്ടാം പുരസ്‌കാര ജേതാവ് ഡി. വിജയമോഹന്‍ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി.

 

ഈ വിലയിരുത്തല്‍ അക്ഷരംപ്രതി ശരിയെന്ന തെളിയിക്കുന്നതായിരുന്നു ടൈസണ്‍ സെന്ററില്‍ നടന്ന മൂന്നാം മാധ്യമശ്രീ പുരസ്‌കാര സമര്‍പ്പണ ചടങ്ങും. രാവിലെ 10 ന് ട്രൈസ്‌റ്റേറ്റ് സംഘടനാ നേതൃത്വ സംവാദത്തോടെ ആരംഭിച്ച ചടങ്ങിന് സമാപനമായത് രാത്രി പത്തുമണിക്ക്. 12 മണിക്കൂര്‍ നീണ്ടു നിന്ന പരിപാടികള്‍ ഒന്നിനൊന്നു മികച്ചു നിന്നു. പങ്കെടുത്തവര്‍ക്ക് വിജ്ഞാനത്തിന്റെ പ കലും ആഘോഷത്തിന്റെ രാവും സമ്മാനിച്ച ഒരു ദിനം. പൊതുജനങ്ങളുടെ ഭാഗത്തു നിന്നുണ്ടായ സഹകരണമാണ് മാധ്യമശ്രീ ഒരിക്കല്‍ കൂടി വെന്നിക്കൊടി പാറിച്ചതെന്ന് നിസംശയം പറയാം. സ്‌പൊണ്‍സര്‍മാരായി മുന്നോട്ടു വന്നവ ര്‍ നല്‍കിയ സാമ്പത്തിക സഹായവും ജനങ്ങള്‍ നല്‍കിയ മാനസിക പിന്തുണയും ഇന്ത്യ പ്രസ്‌ക്ലബ്ബ് ഭാരവാഹികള്‍ ഉദ്ദേശിച്ചതിലും കൂടുതലായിരുന്നു. ഞങ്ങളുടെ സ്വന്തം പരിപാടി എന്ന നിലയിലാണ് പങ്കെടുത്ത ഒരോരുത്തരും ചടങ്ങിനെ കണ്ടത്.

 

ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പരിപാടികളിലേക്ക് ഏവര്‍ക്കും സ്വാഗതം എന്ന കുറിയില്ലാത്ത ക്ഷണക്കത്ത് കൈപ്പറ്റിയാ ണ് ജനങ്ങള്‍ പങ്കെടുത്തത്. ഒന്നിനും ഒരു കുറവുണ്ടാകരുത് എന്ന പ്രസ്‌ക്ലബ്ബിന്റെ ആപ്ത വാക്യം നടപ്പിലാക്കാനും ഭാരവാഹികള്‍ ശ്രദ്ധിച്ചു. എണ്ണയിട്ട യന്ത്രം പോലെ അംഗങ്ങള്‍ പ്രവര്‍ത്തിച്ചതാണ് മൂന്നാമത് മാധ്യമശ്രീ പുരസ്‌കാ ര ചടങ്ങ് ഇത്രയും വിജയമാകാന്‍ കാരണമെന്ന് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, ജന റല്‍ സെക്രട്ടറി വിന്‍സന്റ്ഇമ്മാനുവേല്‍, ട്രഷറല്‍ ബിജു കിഴക്കേക്കൂറ്റ് എന്നിവര്‍ ചൂണ്ടി ക്കാട്ടി. ഇന്ത്യ പ്രസ്‌ക്ലബ്ബിലെ സഹോദരതുല്യരായ സുഹൃത്തുക്കള്‍ ഒപ്പമുണ്ടെങ്കില്‍ ഏതു പദ്ധതിയും ഏറ്റെടുത്ത് വിജയിപ്പിക്കാവുന്നതാണെന്നും ഇവര്‍ പറഞ്ഞു. ദേശീയ കമ്മിറ്റിയുടെ ചുമതലയിലാണ് മാധ്യമശ്രീ ചടങ്ങ് നടത്തിയതെങ്കിലും ന്യൂയോ ര്‍ക്ക് ചാപ്റ്റര്‍ ആതിഥേയരെന്ന നിലയില്‍ കൈയും മെയ്യും മറന്ന് പ്രവര്‍ത്തിച്ചു. ചാപ്റ്റര്‍ പ്രസിഡന്റ്‌ ജേക്കബ് റോയി, സെക്രട്ടറി സണ്ണി പൗലോസ്, ട്രഷറര്‍ ജെ. മാത്യൂസ്, വൈസ് പ്രസിഡന്റ്പ്രിന്‍സ് മര്‍ക്കോസ്, മുന്‍ സെക്രട്ടറി സജി എബ്രഹാം, അഡ്‌വൈസറി ബോര്‍ ഡ് വൈസ് ചെയര്‍മാന്‍ മധു കൊട്ടാരക്കര, മുന്‍ നാഷണല്‍ പ്രസിഡന്റുമാരായ ജോര്‍ജ് ജോസഫ്, റെജി ജോര്‍ജ്, മുന്‍ നാഷണല്‍ സെക്രട്ടറി ശിവന്‍ മുഹമ്മ, ജൂറി മെമ്പറായ ഡോ. റോയി പി. തോമസ്, മറ്റ് അംഗങ്ങള്‍ എന്നിവരാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ചാലകശ ക്തിക്ക് എണ്ണ പകര്‍ന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.