You are Here : Home / USA News

ഫിലാഡല്‍ഫിയായില്‍ ഡിസംബര്‍ 13-ന്‌ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ ആഘോഷം

Text Size  

Jose Maleckal

jmaleckal@aol.com

Story Dated: Monday, November 10, 2014 09:24 hrs UTC



ഫിലാഡല്‍ഫിയ: 21 ക്രൈസ്‌തവ ദേവാലയങ്ങളെ ഒന്നിച്ചൊരേ കുടക്കീഴില്‍ അണിനിരത്തി ഡെലവെയര്‍വാലി റീജിയണിലെ ഏറ്റവും വലിയ ക്രൈസ്‌തവ കൂട്ടായ്‌മയായ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ ഓഫ്‌ ഇന്‍ഡ്യന്‍ ചര്‍ച്ചസ്‌ ഇന്‍ ഫിലാഡല്‍ഫിയായുടെ സംയുക്ത ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 13 ശനിയാഴ്‌ച്ച നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ജോര്‍ജ്‌ വാഷിങ്ങ്‌ടണ്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കും.

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ നോര്‍ത്ത്‌ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ ടൈറ്റസ്‌ മോര്‍ എല്‍ദോ മെത്രാപ്പോലീത്തായായിരിക്കും ഈ വര്‍ഷത്തെ മുഖ്യാതിഥി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌ തൃശൂര്‍ ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ യുഹാനന്‍ മാര്‍ മിലിത്തിയോസ്‌ തിരുമേനിയുടെ മഹനീയ സാന്നിധ്യവും തദവസരത്തിലുണ്ടാവും. കൂടാതെ കോണ്‍ഗ്രസ്‌മാന്‍ മൈക്ക്‌ ഫിറ്റ്‌സ്‌പാട്രിക്‌, സിറ്റി/സ്റ്റേറ്റ്‌ സിവിക്‌ ലീഡേഴ്‌സ്‌ എന്നിവരും ആഘോഷ പരിപാടികളില്‍ പങ്കെടുക്കും.

വൈകുന്നേരം 3 മണിക്ക്‌ മുത്തുകുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ വിശിഷ്‌ഠാതിഥികളെ സ്വീകരിച്ചാനയിച്ചുകൊണ്ട്‌ വര്‍ണ്ണശബളമായ ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ ആരംഭിക്കും. നോര്‍ത്തീസ്റ്റ്‌ ഫിലാഡല്‍ഫിയായിലുള്ള ജോര്‍ജ്‌ വാഷിങ്ങ്‌ടണ്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ 21 ദേവാലയങ്ങള്‍ ഒന്നുചേര്‍ന്ന്‌ ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുമ്പോള്‍ അതൊരു ഒത്തുചേരലിന്റെയും ഐക്യത്തിന്റെയും, പരസ്‌പര സഹകരണത്തിന്റെയും ബലിവേദിയായി മാറും.

വര്‍ണ്ണശബളമായ ഘോഷയാത്ര, പൊതുസമ്മേളനം, ക്രിസ്‌മസ്‌ദീപം തെളിക്കല്‍, എക}മെനിക്കല്‍ ആരാധന, മുഖ്യാതിഥിയുടെ ക്രിസ്‌മസ്‌ സന്ദേശം, ആശംസാപ്രസംഗങ്ങള്‍, ബഹുവര്‍ണസ്‌മരണികയുടെ പ്രകാശനം, എക}മെനിക്കല്‍ ഗായകസംഘത്തിന്റെ കരോള്‍ സര്‍വീസ്‌, ദിവ്യകാരുണ്യനിധി വിതരണം എന്നിവയായിരിക്കും ചടങ്ങുകള്‍.

എക്യൂമെനിക്കല്‍ കൂട്ടായ്‌മയില്‍നിന്നും സ്ഥലം മാറിപ്പോകുന്ന ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍, സെ. ജൂഡ്‌ സീറോമലങ്കര കത്തോലിക്കാപള്ളി മുന്‍ വികാരി റവ. ഫാ. തോമസ്‌ മലയില്‍ എന്നിവര്‍ക്ക്‌ യാത്രയയപ്പും, ഒബാമാഭരണകൂടത്തില്‍ അംഗമായ റവ. ഫാ. അലക്‌സാണ്ടര്‍ ജയിംസ്‌ കുര്യനെ ആദരിക്കുന്ന ചടങ്ങും പൊതുസമ്മേളനത്തിനിടയിലുണ്ടാവും.

പൊതുസമ്മേളനത്തെത്തുടര്‍ന്നു ഡാന്‍സ്‌ സ്‌കൂളുകള്‍ അവതരിപ്പിക്കുന്ന പ്രൊഫഷണല്‍ നൃത്തങ്ങളും, എക്യൂമെനിക്കല്‍ കൂട്ടായ്‌മയിലെ വിവിധ പള്ളികളില്‍നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വിവിധ കലാരൂപങ്ങ ളും ക്രിസ്‌മസ്‌ ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടും.
ഫണ്ട്‌ റെയിസിംഗ്‌ ആന്റ്‌ ചാരിറ്റി കോര്‍ഡിനേറ്റര്‍ ദാനിയേല്‍ തോമസിന്റെ നേതൃത്വത്തില്‍ റാഫിള്‍ ടിക്കറ്റ്‌ വില്‍പ്പനയിലൂടെ സമാഹരിക്കുന്ന ജീവകാരുണ്യനിധി വിതരണവും, റാഫിള്‍ ജേതാക്കള്‍ക്കുള്ള പാരിതോഷികങ്ങളും തദവസരത്തില്‍ നല്‍കും. ജീമോന്‍ ജോര്‍ജിന്റെ മേല്‍ നോട്ടത്തില്‍ തയാറാക്കി പ്രസിദ്ധീകരിക്കുന്ന സുവനീര്‍ മുഖ്യാതിഥി പൊതുസമ്മേളനത്തില്‍ പ്രകാശനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫെല്ലോഷിപ്‌ ചെയര്‍മാന്‍ റവ. ഷാജി എം. ഈപ്പന്‍, കോ-ചെയര്‍മാന്‍: റവ. ഷിബു മത്തായി, സെക്രട്ടറി: ആനി മാത|, ജോ. സെക്രട്ടറി സന്തോഷ്‌ എബ്രാഹം, ട്രഷറര്‍ ജോബി ജോണ്‍, റവ. ഡെന്നിസ്‌ എബ്രാഹം (റലിജിയസ്‌), ബെന്നി കൊട്ടാരത്തില്‍ (പ്രോഗ്രാം), സുമാ ചാക്കോ, ശാലു യോഹന്നാന്‍ (വിമന്‍സ്‌ ഫോറം), റവ. ഫാ. ഗീവര്‍ഗീസ്‌ ജോണ്‍, ബഞ്‌ജമിന്‍ മാത| (യൂത്ത്‌), തോമസ്‌ എബ്രാഹം (ക്വയര്‍), വിന്‍സന്റ്‌ ഇമ്മാനുവല്‍, ജോണ്‍ ദാനിയേല്‍ (ഓഡിറ്റര്‍മാര്‍) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.