You are Here : Home / USA News

കെ‌എച്‌എന്‍‌എ ന്യൂയോര്‍ക്ക് കണ്‍വെന്‍ഷന്‍: സ്വാമി ഗുരുരത്നം മുഖ്യാതിഥി

Text Size  

Story Dated: Saturday, November 08, 2014 11:32 hrs UTC

ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ന്യൂയോര്‍ക്ക് റീജിയണല്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശാന്തിഗിരി ആശ്രമം ഒര്‍ഗനൈസിംഗ് സെക്രട്ടറി സ്വമി ഗുരുരത്നം ജ്ഞാന തപസ്വി ചടങ്ങില്‍ മുഖ്യാതിഥിയായിയിരിക്കും. നവംബര്‍ 22 (ശനി) ന് ന്യൂയോര്‍ക്ക് ക്വീന്‍സിലുള്ള ഗ്‌ളെന്‍ ഓക്‌സ് ഹൈസ്കൂളില്‍ വച്ചാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ ഹിന്ദു സംഘടനകളുടെ പൊതുവേദിയായ കെഎച്‌എന്‍‌എ ന്യൂയോര്‍ക്ക് റീജിയന്റെ യുവമേളയോടൊപ്പമാണ് ഈ കണ്‍വെന്‍ഷന്‍ നടക്കുക. ശ്രീ. ഗുരുരത്‌നം ജ്ഞാന തപസ്വികള്‍ ആഗ്രഹങ്ങളും തൃഷ്‌ണകളും ത്യജിച്ച് സ്വന്തം നാടിന്റെ ആരോഗ്യത്തിനും ആത്മീയ പുരേഗതിക്കും വേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുന്നു. നിരാലമ്പരെ സഹായിക്കുന്നതിനും സാമൂഹികമായ പുരോഗതിയിലാക്കുന്നതിനുവേണ്ടിയും അദ്ദേഹം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനിയമാണ്.

 

മതസൌഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും ചീഞ്ഞളിഞ്ഞ മര്‍ത്യവ്യവസ്ഥയെ പുതുക്കുന്നതിനും വേണ്ടി സ്വാമികള്‍ തന്റെ തിരക്കിനിടയിലും സമയം കണ്ടെത്തുന്നുണ്ട്‌. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക വ്യവസ്ഥതികള്‍ക്കിടയില്‍ ശാന്തിഗിരിയെ ശാന്തിയുടെ തുരുത്തായും മാനവികതയുടെ മഹാഗോപുരമായും നിലനിര്‍ത്തുന്നതില്‍ സ്വാമിജിയുടെ പങ്ക്‌ വളരെ വലുതാണ്‌. നാനാ ജാതി മതസ്ഥര്‍ ഒരുമിച്ചു കൂടുന്ന ഒരു ആത്മീയ കേന്ദ്രമായി ശാന്തിഗിരി ആശ്രമത്തെ മാറ്റിയെടുക്കുന്നതിലും, വര്‍ഗീയതയുടെയും മതഭ്രാന്തിന്റെയും നിഴലുകള്‍ വീണുകിടക്കുന്ന ജനത്തെ ഭാതമണ്ണില്‍ മാനവികതയുടെ ആദര്‍ശത്തില്‍ക്കൂടി ഉയര്‍ത്തിയെടുക്കുന്നതിനും സ്വാമിജിക്കു കഴിഞ്ഞു. 1974 മേയ് 5ന് ചേര്‍ത്തലയില്‍ ജനനം. 1997ല്‍ ശാന്തിഗിരി ആശ്രമത്തിന്‍െറ മരുന്നു വിതരണ ശൃംഖലയില്‍ പങ്കാളിയായി ആശ്രമജീവിതം തുടങ്ങി. 1999ല്‍ ബ്രഹ്മചര്യ ജീവിതം തെരഞ്ഞെടുത്തു. 2003 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. നന്മ ചാരിറ്റബില്‍ ഫൗണ്ടേഷന്‍, തിരുവനന്തപുരത്തെ ഫ്രയിം മീഡിയ, സ്വസ്ഥി ചാരിറ്റബില്‍ ഫൗണ്ടേഷന്‍, പ്രവാസി മലയാളി ഫെഡറേഷന്‍ എന്നിവയുടെ രക്ഷാധികാരി കൂടിയാണ്. ബ്രസീല്‍, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, യു.എ.ഇ, യു.എസ്.എ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 2013-ല്‍ ഷിക്കാഗോയില്‍ നടന്ന ഫൊക്കാന കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുത്തു. യുവജനങ്ങള്‍ക്ക് ഹൈന്ദവ മാഹാത്മ്യങ്ങള്‍ മനസിലാക്കിക്കൊടുക്കാനും, അന്ധകാരത്തിലകപ്പെട്ടവരെ വെളിച്ചത്തിന്റെ പാതയിലേക്ക് നയിക്കാനും സ്വാമികളുടെ പ്രഭാഷണത്തിനു കഴിയും. പൂജ്യ സ്വാമികളെ ഈ ചടങ്ങിലേക്ക് ലഭിച്ചത് കണ്‍വെന്‍ഷന്റെ ഒരു അനുഗ്രഹമാണെന്ന് പ്രസിഡന്റ് ടി.എന്‍ നായരും, സെക്രട്ടറി ഗണേഷ് നായരും അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.