You are Here : Home / USA News

ഫോമാ ന്യൂസ് ടീം രൂപീകരിച്ചു

Text Size  

Story Dated: Thursday, November 06, 2014 12:54 hrs UTC


                
        
മയാമി. ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്, ഫോമായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ എത്രെയും സുതാര്യമായും വേഗത്തിലും ജനങ്ങളില്‍ എത്തിക്കുക എന്ന ദൌത്യവുമായി ഫോമാ 2014-16 ഭരണ സമിതിയുടെ പ്രത്യേക താല്‍പര്യ പ്രകാരം ഫോമാ ന്യൂസ് ടീം രൂപീകരിച്ചു. 5 പേരടങ്ങുന്ന ടീമിന്റെ ചെയര്‍മാന്‍ വിനോദ് കൊണ്ടൂര്‍ ഡേവിഡാണു. ബിജു തോമസ് പന്തളം, എബി ആനന്ദ്, ജോസി കുരിശിങ്കല്‍, മോഹന്‍ മാവുങ്കല്‍ എന്നിവരാണ് മറ്റു 4 ടീം അംഗങ്ങള്‍. നോര്‍ത്ത് അമേരിക്കയെ 5 സോണ്‍ ആയി തിരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

സോണ്‍ എ: കാലിഫോര്‍ണിയ, നെവാഡാ, വാഷിംഗ്ടണ്‍, കോളറാഡോ - ബിജു തോമസ്.

സോണ്‍ ബി: ടെക്സസ്, ഓക്ളഹോമാ, ഇലിനോയിസ്, ഒഹയോ - ജോസി കുരിശിങ്കല്‍.

സോണ്‍ സി: ഫ്ലോറിഡ, ജോര്‍ജിയ, നോര്‍ത്ത് കരോളിന, ടെന്നെസ്സി, ഡെലവെയര്‍ - എബി ആനന്ദ്.  
 
സോണ്‍ ഡി: ന്യൂ ഇംഗ്ലണ്ട്, കണടികട്ട്, പെന്‍സില്‍വേനിയ, മാസ്സച്യൂസെറ്റ്സ് - മോഹന്‍ മാവുങ്കല്‍.

സോണ്‍ ഇ: മിഷിഗണ്‍, മിനസോട്ടാ, ന്യൂയോര്‍ക്ക്, ന്യൂജഴ്സി, കാനഡ - വിനോദ് കൊണ്ടൂര്‍ ഡേവിഡ്.

ഈ സോണുകളില്ലുള്ളവര്‍ ഫോമാ ന്യൂസ് നല്‍കാനായി അതാതു വ്യക്തികളെ സമീപിക്കുവാന്‍ ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.        

കൂടുതല്‍ വിവരങ്ങള്‍ക്ക്:

വിനോദ് കൊണ്ടൂര്‍ ഡേവിഡ് 313 208 4952
ബിജു തോമസ് 702 372 7592
ജോസി കുരിശിങ്കല്‍ 773 478 4357
എബി ആനന്ദ് 954 305 4165
മോഹന്‍ മാവുങ്കല്‍  410 465 1771

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.