ഷിക്കാഗോ: സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) സംയുക്ത വാര്‍ഷിക പൊതുയോഗം 2014 ഡിസംബര്‍ 6-ന് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചു. എസ്.എം.സി.സിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയും, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് മെമ്പര്‍മാരും, ഓരോ ഇടവകകളിലേയും, ചാപ്റ്റര്‍ പ്രതിനിധികളും പങ്കെടുക്കുന്ന സംയുക്ത വാര്‍ഷിക പൊതുയോഗത്തില്‍ എസ്.എം.സി.സി പ്രവര്‍ത്തനങ്ങളുടെ അവലോകനവും, അടുത്ത വര്‍ഷത്തിലേക്കായി തയാറാക്കിയിരിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുമുള്ള ചര്‍ച്ചയും അവതരണവുമുണ്ടായിരിക്കും.
എസ്.എം.സി.സി ദേശീയ പ്രസിഡന്റ് സിറിയക് കുര്യന്റേയും, സെക്രട്ടറി അരുണ്‍ ദാസിന്റേയും നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ സീറോ മലബാര്‍ ഷിക്കാഗോ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തും, സഹായ മെത്രാന് മാര്‍ ജോയി ആലപ്പാട്ടും, വികാരി ജനറാളും, എസ്.എം.സി.സി സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എസ്.എം.സി.സിയുടെ പതിനഞ്ചാം വര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനവും തദവസരത്തില്‍ നടത്തപ്പെടുന്നതാണ്. സുപ്രധാനമായ ഈ വാര്‍ഷിക പൊതുയോഗത്തിലേക്ക് എസ്.എം.സി.സിയുടെ എല്ലാ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരും, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സും ചാപ്റ്റര്‍ പ്രതിനിധികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സിറിയക് കുര്യന് അഭ്യര്‍ത്ഥിച്ചു. എസ്.എം.സി.സി പി.ആര്.ഒ ജയിംസ് കുരീക്കാട്ടില്‍ അറിയിച്ചതാണിത്.
Comments