You are Here : Home / USA News

കാല്‍ഗറി സെന്റ്‌ തോമസ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുനാള്‍ ആചരിച്ചു

Text Size  

Story Dated: Sunday, November 02, 2014 09:54 hrs UTC


കാല്‍ഗറി, കാനഡ : കാല്‍ഗറി സെന്റ്‌ തോമസ്‌ പള്ളിയില്‍ പരുമല തിരുമേനിയുടെ 112 -മത്‌ ഓര്‍മ്മപെരുനാള്‍ പൂര്‍വ്വാധികം ഭംഗിയോടെ കൊണ്ടാടി .തദവസരത്തില്‍ കാല്‍ഗരിയില്‍ എത്തിയ നി .വ .ദി .ശ്രീ .യല്‍ദൊ മാര്‍ തീത്തോസ്‌ മെത്രാപ്പോലീത്ത, ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യൂസ്‌ എടത്തറ കോര്‍ എപ്പിസ്‌കൊപ്പ എന്നിവര്‍ക്ക്‌ ഗംഭീര സ്വീകരണവും നല്‌കി .

ഒക്ടോബര്‍ 26 ഞായറാഴ്‌ച വൈകുന്നേരം മൂന്നിന്‌ അഭിവന്ദ്യ തിരുമേനിയെയും മറ്റു വൈദികരെയും ഇടവക വികാരിബഹു. ചാക്കോജോര്‍ജ്‌ അച്ചന്റേയും,സെക്രെട്ടറി ശ്രീ.എല്‍ദോസ്‌ യോയക്കിയുടെയും നേതൃത്വത്തില്‍ കത്തിച്ച മെഴുകുതിരി, മംഗള ഗാനത്തിന്റെ അകമ്പടികളോടെ ഇടവകാംഗങ്ങള്‍ സ്വീകരിച്ചു .

തുടര്‍ന്ന്‌ അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാര്‍മികത്വതിലും ,ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യൂസ്‌ എടത്തറ കോര്‍ എപ്പിസ്‌കൊപ്പ, ബഹു .മാത്യൂസ്‌ വര്‍ഗീസ്‌ അച്ചന്‍ ,ഇടവക വികാരി ബഹു. ഫാ. ചാക്കോ ജോര്‍ജ്‌്‌ അച്ചന്‍ എന്നിവരുടെ സഹ കാര്‍മികത്വത്തിലും വി .കുര്‍ബ്ബാനയും , മധ്യസ്ഥ പ്രാര്‍ഥനയും നടത്തി .

പരിശുദ്ധന്റെ പെരുന്നാള്‍ നാം കൊണ്ടാടുമ്പോള്‍ പരിശുദ്ധന്റെ മാതൃക നമ്മുടെ ജീവിതത്തില്‍ വളര്‍ത്തുവാനും ജീവിതത്തിന്റെ സാധാരണ തലങ്ങളില്‍ പോലും ദൈവ നീതിയുടെ നിര്‍മലത കാത്തു സൂക്ഷിക്കുവാന്‍ എത്ര പേര്‍ക്ക്‌ സാധിക്കുന്നു എന്ന്‌ ചിന്തികേണ്ടതാണ്‌ എന്നും, പൂര്‍വ്വപിതാക്കന്മാരുടെ വിശ്വാസം മുറുകെ പിടിക്കാനും അഭിവന്ദ്യ തിരുമേനി ആഹ്വാനം ചെയ്‌തു.നാം ജീവിക്കുന്ന ആധുനിക ലോകം മുന്നോട്ടു വയ്‌ക്കുന്ന വെല്ലുവിളികള്‍ക്ക്‌ പ്രത്യുത്തരം നല്‌കിക്കൊണ്ട്‌ വിശ്വാസജീവിതം നയിക്കാനും വിശ്വാസത്തിന്‌ സാക്ഷ്യം വഹിക്കാനും അഭിവന്ദ്യ തിരുമേനി ഉപദേശിച്ചു .

ഭദ്രാസനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭദ്രാസന സെക്രട്ടറി വന്ദ്യ മാത്യൂസ്‌ എടത്തറ കോര്‍ എപ്പിസ്‌കൊപ്പ ചുരുങ്ങിയ വാചകങ്ങളില്‍ സംസാരിക്കുകയും വിശദീകരിക്കുകയും ചെയ്‌തു .ഒരുവന്‍ വിശ്വസിക്കുന്നതിനെക്കുറിച്ച്‌ സാമൂഹികമായ ഉത്തരവാദിത്വം അവനുണ്ടായിരിക്കണം. വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ വ്യക്തിപരവും അതേസമയം സാമൂഹികവുമാണ്‌ എന്ന്‌ ഓര്‍ക്കണമെന്നും ബഹു.അച്ചന്‍ പറഞ്ഞു.

പള്ളിയിലെത്തിയ ജനങ്ങള്‍ക്ക്‌ മെത്രാപ്പോലീത്ത ശ്ശൈഹിക വാഴ്‌വ്‌ നല്‌കി അനുഗ്രഹിച്ചു. വി.കുര്‍ബ്ബാനക്ക്‌ ശേഷം പാച്ചോര്‍ നേര്‍ച്ചയും, സ്‌നേഹവിരുന്നും നടത്തപ്പെട്ടു . പെരുന്നാള്‍ ആഘോഷങ്ങളില്‍ വികാരി ഫാ. ചാക്കോ ജോര്‍ജ്‌,സെക്രെട്ടറി ശ്രീ .എല്‍ദോസ്‌ യോയക്കി, പ്രസിഡന്റ്‌ ലൈജു ജോര്‍ജ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മോന്‍സി ഏബ്രഹാം അറിയിച്ചതാണിത്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.