You are Here : Home / USA News

മാര്‍ക്കിന്റെ ധനശേഖരണാര്‍ഥം നാട്ടുകൂട്ടത്തിന്റെ നാടകം അപ്പൂപ്പന്‌ നൂറുവയസ്‌ നവംബര്‍ എട്ടിന്‌

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, October 31, 2014 08:39 hrs UTC

   

ന്യൂയോര്‍ക്ക്‌: മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്‌ലാന്റിന്റെ (മാര്‍ക്‌) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനശേഖരണാര്‍ഥം ന്യൂജേഴ്‌സി നാട്ടുകൂട്ടം തീയറ്റേഴ്‌സിന്റെ ഏറ്റവും പുതിയ നാടകം `അപ്പൂപ്പന്‌ നൂറു വയസ്‌' നവംബര്‍ എട്ടിന്‌ (ശനി) വൈകുന്നേരം 6.30ന്‌ കാക്യാട്ട്‌ എലമെന്ററി സ്‌കൂളില്‍ (465 Viola Raod, Spring Rd Newyork) അരങ്ങേറും.

മാര്‍ക്കിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായ അന്ധതാ നിവാരണത്തിനുവേണ്‌ടി ഫണ്‌ട്‌ സ്വരൂപിക്കാനാണ്‌ നാടകം സംഘടിപ്പിക്കുന്നത്‌.

നാട്ടുകൂട്ടം തീയേറ്റേഴ്‌സിനുവേണ്‌ടി ദേവസി പാലാട്ടി സംവിധാനം ചെയ്‌ത അപ്പൂപ്പന്‌ നൂറു വയസ്‌ ഇതിനോടകം തന്നെ അമേരിക്കയിലെ മലയാളി പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റിയ സാമൂഹിക നാടകമാണ്‌. കേരളത്തിലെ ഒരു ക്രീസ്‌തീയ കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ നാടകം കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങളിലേക്ക്‌ ആഴത്തില്‍ ഇറങ്ങിചെല്ലുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സണ്ണി കല്ലൂപ്പാറ 845 596 0935, ജോസ്‌ അക്കകാട്ട്‌ 845 461 1052, സിബി ജോസഫ്‌ 816 786 9159, സന്തോഷ്‌ മണലില്‍ 845 499 1407, ഗോപിനാഥ്‌ കുറുപ്പ്‌ 845 548 3938.

നാടകം അരങ്ങേറുന്ന സ്ഥലം: Kakait Elementary School, 465 Viola Rd, Spring Valley, Newyork.
    
    
    
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.