You are Here : Home / USA News

എസ്‌.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റ്‌: ജസ്റ്റിന്‍ & അനൂപ്‌, സുജ & കിറ്റി ടീം ജേതാക്കള്‍

Text Size  

Story Dated: Thursday, October 30, 2014 11:30 hrs UTC


ഷിക്കാഗോ: ബെല്‍വുഡ്‌ സീറോ മലബാര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ആദ്യ എസ്‌.എം.സി.എ ഷട്ടില്‍ ടൂര്‍ണമെന്റിന്‌ ആവേശകരമായ സമാപനം. മെന്‍സ്‌ ഡബിള്‍സില്‍ ജസ്റ്റിന്‍ മാത്യു & അനൂപ്‌ വാഡു ടീം ജേതാക്കളായി. ജോസഫ്‌ മാത്യു&ജെറി ജോര്‍ജ്‌ ടീം ആണ്‌ റണ്ണേഴ്‌സ്‌ അപ്പ്‌. വിമന്‍സ്‌ ഡബിള്‍സില്‍ സുജ ഇല്ലിക്കല്‍& കിറ്റി തോമസ്‌ ടിം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഐവി&ടിനു ടീമിനാണ്‌ രണ്ടാം സ്ഥാനം.

ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ മികച്ച രീതിയില്‍ കളിച്ചുവന്ന ജസ്റ്റിന്‍ & അനൂപ്‌ ടീം ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ടൂര്‍ണമെന്റിലെ മറ്റൊരു മികച്ച ടീം ആയ ഷാബിന്‍& ഷാനു ടീമിനെ മരികടന്നാണ്‌ സെമി ഫൈനലില്‍ പ്രവേശിച്ചത്‌. വിമന്‍സ്‌ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ ഐവി& ടിനു ടീമിനോട്‌ പരാജയപ്പെട്ട സുജ&കിറ്റി ടീമിന്റെ മധുര പ്രതികാരം കൂടിയായി ഫൈനലിലെ ഈ വിജയം.

45 വയസിനു മുകളിലുള്ളവരുടെ മെന്‍സ്‌ ഡബിള്‍സില്‍ ബിജോയി കാപ്പന്‍&ജോസഫ്‌ മാത്യു ടീമാണ്‌ വിജയികളായത്‌.

ഒക്‌ടോബര്‍ 18-ന്‌ രാവിലെ 9 മണിക്ക്‌ ആരംഭിച്ച മത്സരങ്ങള്‍ എസ്‌.എം.സി.എ ഡയറക്‌ടര്‍ ബീന വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ്‌ വികാരി ഫാ. റോയി മൂലേച്ചാലില്‍ ഉദ്‌ഘാടനം ചെയ്‌തു. വിവിധ വിഭാഗങ്ങളായി 36 ടീമുകള്‍ മാറ്റുരച്ച മത്സരം അത്യന്തം ആവേശകരമായിരുന്നു. ബിജോയി കാപ്പന്‍, ജിമ്മി കൊല്ലപ്പിള്ളി, വിജയ്‌, ഷാബിന്‍, ജോണ്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റ്‌ മികച്ച സംഘാടനത്തിന്റെ വേദികൂടിയായി. വനിതാ പ്രാതിനിധ്യംകൊണ്ട്‌ ശ്രദ്ധേയമായ മറ്റൊരു ടൂര്‍ണമെന്റായിരുന്നു ഈവര്‍ഷം നടന്നത്‌.

മത്സരാവസാനം നടന്ന സമാപന സമ്മേളനത്തില്‍ പുരുഷ വിഭാഗം ജേതാക്കള്‍ക്കുള്ള ട്രോഫിയും 501 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും റണ്ണേഴ്‌സ്‌ അപ്പിനുള്ള ട്രോഫിയും ഷിജോ മുല്ലപ്പള്ളി സ്‌പോണ്‍സര്‍ ചെയ്‌ത്‌ 251 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും വനിതാ വിഭാഗം ജേതാക്കള്‍ക്കുള്ള ട്രോഫിയും ജോസഫ്‌ മാത്യു സ്‌പോണ്‍സര്‍ ചെയ്‌ത 201 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫിയും 101 ഡോളര്‍ ക്യാഷ്‌ അവാര്‍ഡും കൂടാതെ മറ്റ്‌ വിഭാഗങ്ങളില്‍ ജേതാക്കളായിട്ടുള്ളവര്‍ക്കുള്ള ട്രോഫിയും മെഡലും എസ്‌.എം.സി.എ ഡയറക്‌ടര്‍ ബീന വള്ളിക്കളം വിതരണം ചെയ്‌തു. ജേതാക്കള്‍ക്ക്‌ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സായ ബിജോയി കാപ്പന്‍, ബിന്‍സ്‌ വെളിയത്തുമാലില്‍, ആല്‍വിന്‍ ഷിക്കോര്‍, ജോണ്‍ വര്‍ക്കി, കത്തീഡ്രല്‍ ട്രസ്റ്റിമാരായ ജോണ്‍ കൂള, മനീഷ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഏഷ്യാനെറ്റിനുവേണ്ടി ബിജു സക്കറിയ, ഓണ്‍ലൈന്‍ മീഡിയയ്‌ക്കുവേണ്ടി ജോയിച്ചന്‍ പുതുക്കുളം, സംഗമം പത്രത്തിനുവേണ്ടി ജോസ്‌ ചേന്നിക്കര എന്നിവര്‍ മത്സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.