You are Here : Home / USA News

മിസ്‌ മലയാളി നോര്‍ത്ത്‌ ഈസ്റ്റ്‌ യു.എസ്‌.എ' മത്സരം നവംബര്‍ 16-ന്‌ എഡിസണ്‍ ഹോട്ടലില്‍

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, July 19, 2013 10:27 hrs UTC

ന്യൂയോര്‍ക്ക്‌: വേള്‍ഡ്‌ മലയാളി കൗണ്‍സിലിന്റെ (ഡബ്ല്യു.എം.സി) ആഭിമുഖ്യത്തില്‍ ഡിസംബര്‍ 28-ന്‌ കൊച്ചിയില്‍ വെച്ച്‌ നടക്കുന്ന `മിസ്‌ മലയാളി' മത്സരത്തിന്റെ മുന്നോടിയായി ഡബ്ല്യു.എം.സി ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ പ്രോവിന്‍സുകളുടെ സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ 16-ന്‌ ന്യൂജേഴ്‌സിയിലുള്ള എഡിസണില്‍ വെച്ച്‌ `മിസ്‌ മലയാളി നോര്‍ത്ത്‌ ഈസ്റ്റ്‌ യു.എസ്‌.എ' മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ വിജയിക്കുന്ന പെണ്‍കുട്ടിക്ക്‌ കൊച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള വിമാന ടിക്കറ്റും കൂടാതെ ക്യാഷ്‌ അവാര്‍ഡും നല്‍കുന്നതാണ്‌. ഫസ്റ്റ്‌ റണ്ണര്‍അപ്പ്‌, സെക്കന്‍ഡ്‌ റണ്ണര്‍അപ്പ്‌ എന്നിവര്‍ക്കും ക്യാഷ്‌ അവാര്‍ഡ്‌ ലഭിക്കുന്നതാണ്‌. 18-നും 27-നും മധ്യേ പ്രായമുള്ള മലയാളി പെണ്‍കുട്ടികള്‍ക്ക്‌ ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്‌. വാഷിംഗ്‌ടണ്‍, ഡെലവെയര്‍, ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, കണക്‌ടിക്കട്ട്‌, മസാച്ചുസെറ്റ്‌സ്‌ തുടങ്ങിയ സ്റ്റേറ്റുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക്‌ ന്യൂജേഴ്‌സിയില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. ന്യൂജേഴ്‌സി കൂടാതെ ചിക്കാഗോ, ഡാളസ്‌, കാനഡ എന്നിവടങ്ങളിലും ഇതേ മത്സരം നടക്കുന്നുണ്ട്‌. `മിസ്‌ മലയാളി നോര്‍ത്ത്‌ ഈസ്റ്റ്‌' മത്സരത്തോടനുബന്ധിച്ച്‌ ട്രൈസ്റ്റേറ്റ്‌ ഏരിയയില്‍ നിന്നുള്ള മികച്ച മലയാളി ബിസിനസ്‌ സംരംഭകന്‌ `മലയാളി ബിസിനസ്‌ അവാര്‍ഡും' നല്‌കുന്നതാണെന്ന്‌ ആന്‍ഡ്രൂസ്‌ പാപ്പച്ചന്‍, ബിസിനസ്‌ അവാര്‍ഡ്‌ കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോ. ഏബ്രഹാം ഫിലിപ്പ്‌, പ്രൊഫ. സണ്ണി മാത്യു എന്നിവര്‍ അറിയിച്ചു. `മിസ്‌ മലയാളി നോര്‍ത്ത്‌ ഈസ്റ്റ്‌ യു.എസ്‌.എ'യുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായും, മികച്ച പ്രതികരണമാണ്‌ ജനങ്ങളുടെ ഇടയില്‍ നിന്ന്‌ ലഭിക്കുന്നതെന്നും ചെയര്‍മാന്‍ ക്രിസ്റ്റി ജോണ്‍ സഖറിയ, വൈസ്‌ ചെയര്‍പേഴ്‌സണ്‍മാരായ ആലീസ്‌ ആറ്റുപുറം, ത്രേസ്യാമ്മ നടാവള്ളില്‍ എന്നിവര്‍ അറിയിച്ചു. ഡിംസംബര്‍ 28-ന്‌ കൊച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ `മിസ്‌ മലയാളി'യായി തെരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടിക്ക്‌ ഒന്നരക്ഷം കാഷ്‌ അവാര്‍ഡ്‌ ഉള്‍പ്പടെ മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങള്‍ ലഭിക്കും. ഫസ്റ്റ്‌ റണ്ണര്‍ അപ്പിന്‌ ഒരു ലക്ഷം രൂപ കാഷ്‌ മണിയുള്‍പ്പടെ രണ്ടര ലക്ഷം രൂപയുടെ സമ്മാനങ്ങളും, സെക്കന്‍ഡ്‌ റണ്ണര്‍അപ്പിന്‌ അമ്പതിനായിരം രുപ ഉള്‍പ്പടെ ഒന്നരലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും താഴെപ്പറയുന്ന ഇമെയിലിലോ, ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക. ഇമെയില്‍: missmalayaleewmc@gmail.com, PH: 201 401 3955.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.