You are Here : Home / USA News

സ്വര്‍ഗീയ ഗായകന്‍ കെസ്റ്റര്‍ അമേരിക്കയിലക്ക്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 23, 2014 02:22 hrs UTC

ഷിക്കാഗോ: മലയാള ക്രൈസ്തവ സംഗീതത്തിലെ "ഡിവൈന്‍ വോയിസ്­ ' എന്നറിയപെടുന്ന ഗായകന്‍ കെസ്റ്റര്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു. "കെസ്‌റ്റെര്‍ ലൈവ്' എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2015 ഓഗസ്റ്റ്­ ­-സെപ്റ്റംബര്‍ മാസങ്ങളിലാണ് എത്തുന്നത്­. റിയ ട്രാവെല്‍സും , പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌­സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്‌­സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്റെ ആദ്യ അമേരിക്കന്‍ പര്യടനം.തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളജില്‍ നിന്ന് മ്യൂസിക് ബിരുദമെടുത്ത കെസ്റ്റര്‍ കോളജ് പഠനത്തിന് പിന്നാലെ ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

 

ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷണല്‍ ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍; ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്‌­നേഹം എത്രയോ അവര്‍ണനീയം ,ഇന്നയോളം എന്നെ നടത്തി... ,നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ ...,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍... ,നിത്യ സ്‌­നേഹത്താല്‍ ...,എന്നേശുവെ എന്‍ നാഥനെ... ,എനിക്കായി കരുതുന്നവന്‍...ഇസ്രയേലിന്‍ നായകാ.....എന്റെ മുഖം വാടിയാല്‍..., കണ്ണുനീര്‍ താഴ്‌­വരയില്‍...,എന്റെ യേശു എനിക്ക് നല്ലവന്‍ .. സീറോ മലബാര്‍ ആരാധനാക്രമത്തിലെ വിശുദ്ധകുര്‍ബാനയില്‍ ആലപിക്കുന്ന അംബരമനവരതം...., സര്‍വശക്തതാതനാം....തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്റ്ററിന്റെ സ്വരമധുരിമയില്‍ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.

വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.