You are Here : Home / USA News

ദില്‍ ഡൊമിനിക് പനയ്ക്കല്‍ ന്യൂയോര്‍ക്ക് സിറ്റി '40 അണ്ടര്‍ 40 റൈസിംഗ്' സ്റ്റാറില്‍ ഒരാള്‍

Text Size  

Story Dated: Wednesday, October 22, 2014 12:21 hrs UTC


ന്യൂയോര്‍ക്ക്  . ന്യൂയോര്‍ക്ക് ഫ്ലോറല്‍ പാര്‍ക്കിലെ മലയാളി യുവാവ്ദില്‍ ഡൊമിനിക് പനയ്ക്കല്‍(25) ന്യൂയോര്‍ക്ക് സിറ്റിയിലെ '40 അണ്ടര്‍ 40 റൈസിങ് സ്റ്റാറായി നോമിനേറ്റ് ചെയ്യപ്പെട്ടു. ന്യൂയോര്‍ക്ക് മെട്രോ പോളിറ്റന്‍ നഗരത്തില്‍ വിവിധ രംഗങ്ങളിലുളള 40 പേര്‍ക്കാണ് 'സിറ്റി ആന്റ് സ്റ്റേറ്റ് പത്രം ഈ ബഹുമതി നല്‍കുന്നത്. ഒക്ടോബര്‍ 29 ന് സിറ്റി ഹാളില്‍ ചടങ്ങു നടക്കും.

ന്യൂയോര്‍ക്ക് സിറ്റി കൌണ്‍സില്‍ മാന്‍ റോറി ലാന്‍സ്മാന്‍െറ ചീഫ് ഓഫ് സ്റ്റാഫായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന  ദില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ്- സിറ്റി രാഷ്ട്രീയത്തില്‍ നാലു വര്‍ഷത്തോളമായി സജീവമാണ്. കോണ്‍ഗ്രസ്മാന്‍ ഗാരി ആക്കര്‍മാന്‍െറ ഇന്റേണ്‍ ആയി പ്രവര്‍ത്തനം തുടങ്ങിയ ഈ യുവാവ് ന്യൂയോര്‍ക്ക് സിറ്റി കൌണ്‍സില്‍, സ്റ്റേറ്റ് അസംബ്ലി, ക്യൂന്‍സ്ബറോ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ കാംപെയ്ന്‍ മാനേജരായി സേവനം ചെയ്തിട്ടുണ്ട്. ലാന്‍സ്മാന്‍െറ ചീഫ് ഓഫ് സ്റ്റാഫ് ആകുന്നതിനു മുമ്പ് മേയര്‍ ബ്ലൂംബെര്‍ഗിന്‍െറ അഡ്മിനിസ്ട്രേഷനില്‍ ക്യൂന്‍സ് ബറോ കമ്യൂണിറ്റി അഫയേഴ്സിന്‍െറ ഡയറക്ടര്‍ ആയിരുന്നു. ക്യൂന്‍സിലെ അസംബ്ലി ഡിസ്ട്രിക്റ്റ്  25 ന്‍െറ ഡമോക്രാറ്റിക് പാര്‍ട്ടി ലീഡറായി സെപ്റ്റംബര്‍ മാസത്തെ പ്രൈമറിയില്‍ തിരഞ്ഞെടുക്കപ്പെട്ട ദില്‍ ക്യൂന്‍സ് രാഷ്ട്രീയത്തില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്ന ഒരു മലയാളി യുവാവാണ്.

ദിലിനോടൊപ്പം  നോമിനേറ്റു ചെയ്യപ്പെട്ടവര്‍ ലേബര്‍ യൂണിയന്‍, ഗൂഗ്ള്‍, ഐബിഎം, യൂണിവേഴ്സിറ്റികള്‍, സിറ്റി പബ്ളിക് സര്‍വീസ് മേയറുടെ  ഓഫീസ്, മ്യൂസിയം, രാഷ്ട്രീയം, പൊലീസ് ഡിപ്പാര്‍ട്ട്മെന്‍റ്  തുടങ്ങിയവയില്‍ നിന്നുളളവരാണ്.

ന്യൂയോര്‍ക്ക് ഫ്ലോറല്‍ പാര്‍ക്കിലെ പോള്‍ ഡി. പനയ്ക്കലിന്‍െറയും മേരി പനയ്ക്കലിന്‍െറയും മകനാണ്.  ബാല്യം മുതലേ നേതൃത്വത്തിലും രാഷ്ട്രീയത്തിലും ഉത്സുകന്‍ ആയിരുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മൂന്നു വര്‍ഷം സ്റ്റുഡന്‍റ് ഗവണ്‍മെന്റ് പ്രസിഡന്റായി നേതൃത്വഗുണം കാണിച്ചിട്ടുണ്ട്. തുടര്‍ന്ന് ന്യൂജഴ്സി റട്ഗേഴ്സ് യൂണിവേഴ്സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് മേജറായി വിദ്യാഭ്യാസം നടത്തവേ കാപ്പാ സിഗ്മ ഇന്റര്‍ നാഷണല്‍ ഫ്രാറ്റേര്‍ണിറ്റിയുടെ റട്ഗേഴ്സ് ചാപ്റ്റര്‍  'ഗാമാ യുപ് സിലാിേണിന്റെ ഫൌണ്ടിങ് ഗ്രാന്റ് മാസ്റ്ററായി.

അമേരിക്കയുടെയും അമേരിക്കന്‍ സമൂഹത്തിന്‍െറയും നന്മയും മേന്മയും അമേരിക്കക്കാരായ എല്ലാ പൌരന്മാരുടെയും ദൌത്യമാണെന്ന് ദില്‍  വിശ്വസിക്കുന്നു.

വാര്‍ത്ത. പോള്‍ ഡി. പനയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.