You are Here : Home / USA News

പി.എഫ്‌.ജി.എയിലെ ഉപവാസ പ്രാര്‍ത്ഥന സമാപനവും കണ്‍വന്‍ഷന്‍ ആരംഭവും

Text Size  

Story Dated: Thursday, October 16, 2014 09:30 hrs UTC


    

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ ഫുള്‍ ഗോസ്‌പല്‍ അസംബ്ലി സഭയില്‍ നടന്നുവരുന്ന ഉപവാസ പ്രാര്‍ത്ഥന വളരെ അനുഗ്രഹമായി നടന്നുവരുന്നു. ഒക്‌ടോബര്‍ 16-ന്‌ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന പൂര്‍ത്തീകരിക്കപ്പെടുകയും, അടുത്ത ദിവസം വെള്ളിയാഴ്‌ച മുതല്‍ ഞായറാഴ്‌ച വരെ (17 മുതല്‍ 19 വരെ) സഭയുടെ ഇക്കൊല്ലത്തെ കണ്‍വന്‍ഷന്‍ ആരംഭിക്കുകയും ചെയ്യും.

അനുഗ്രഹീത ശുശ്രൂഷകന്‍ പാസ്റ്റര്‍ ടിനു ജോര്‍ജ്‌ ആയിരിക്കും ദൈവവചനം ശുശ്രൂഷിക്കുക. കടന്നുവരുന്ന ഏവര്‍ക്കും സൗകര്യപ്രദമായ നിലയില്‍ പങ്കെടുക്കേണ്ടതിന്‌ നോര്‍ത്ത്‌ ഈസ്റ്റിലുള്ള ജോര്‍ജ്‌ വാഷിംഗ്‌ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഈ കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഏവര്‍ക്കും ദൈവനാമത്തില്‍ സ്വാഗതം. പാസ്റ്റര്‍ ജേക്കബ്‌ വര്‍ഗീസ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.