You are Here : Home / USA News

ഗാനഗന്ധര്‍വ്വന്റെ ജീവിതത്തില്‍ ഒരു ജീന്‍സ്‌ കൊണ്ടു വന്ന വിനകള്‍

Text Size  

Story Dated: Thursday, October 09, 2014 03:07 hrs UTC

ലോകമെങ്ങുമുള്ള മലയാളികളുടെ ഇഷ്ട ഗായകനാണ്‌ ദാസേട്ടന്‍ എന്നറിയപ്പെടുന്ന ഡോ. കെ. ജെ. യേശുദാസ്‌. ഇന്നും മുഴങ്ങുന്ന ഗാംഭീര്യമേറിയ സംഗീതസാന്ദ്രമായ ശബ്ദത്തിനുടമ. അദ്ദേഹത്തെ അവതാര തുല്യനായി കാണുന്ന ആരാധകര്‍ ബഹുമാനപൂര്‍വ്വം അദ്ദേഹത്തെ അവരുടെ സ്വന്തം ഗാനഗന്ധര്‍വ്വന്‍ എന്നും വിശേഷിപ്പിച്ചു. ആ ഗന്ധര്‍വ്വന്റെ ജീവിതത്തിലെ ഈ ദിവസങ്ങള്‍ പ്രശ്‌ന സങ്കീര്‍ണ്ണമായി കടന്നുപോകുകയാണ്‌. തന്റെ സമൂഹത്തിന്‌ ഉപകാരപ്രദമാകുമെന്നു കരുതി അദ്ദേഹം പറഞ്ഞുപോയ കുറെ വാക്കുകളാണ്‌ വിവാദമായി മലയാളി മാധ്യമങ്ങളില്‍ നിറഞ്ഞുനില്‌ക്കുന്നത്‌.

 

അദ്ദേഹത്തെ ഇനിയും കല്ലെരിയുന്നതിനുമുമ്പ്‌ ഒരു നിമിഷം നില്‌ക്കുക എന്താണദ്ദേഹം പറഞ്ഞത്‌ ?.

 

ഇതിനെക്കുറിച്ച്‌ മനസ്സില്‍ ആഴമായി ചിന്തിച്ചിട്ടാകട്ടെ നിങ്ങളുടെ അടുത്ത ഏറ്‌. ജീന്‍സ്‌ എന്ന വസ്‌ത്രം മോശമാണെന്നോ അതുപയോഗിക്കരുതെന്നോ അല്ല അദ്ദേഹം ഉദ്ദേശിച്ചത്‌. എന്നാല്‍ പരപുരുഷന്മാരെ പ്രലോഭിപ്പിക്കത്തക്കരീതിയില്‍ അവരുടെ മാനസിക നിയന്ത്രണം നഷ്ടപ്പെടുത്തുന്ന രീതിയില്‍ ഇറുകി പിടിച്ച്‌ ജീന്‍സ്‌ ധരിക്കുകയും ശരീരത്തിലുള്ള വസ്‌തുക്കളെ കൂടുതല്‍ വിശാലമായി പ്രദര്‍ശിപ്പിക്കുകയും ച്ചെയുന്ന പ്രവണത അവസാനിപ്പിക്കണമെന്നാണദ്ദേഹം ആവശ്യപ്പെട്ടത്‌. മറ്റുള്ളവരെ തെറ്റിലേക്ക്‌ വീഴ്‌ത്തുന്ന രീതിയില്‍ വസ്‌ത്രം ധരിക്കുകയോ, നടക്കുകയോ, കിടക്കുകയോ എന്തുചെയ്‌താലും അത്‌ തെറ്റാണന്ന്‌ പറയാന്‍ നമ്മുക്ക്‌ ചങ്കൂറ്റമുണ്ടാകണം. അത്‌ ഏത്‌ വസ്‌ത്രമായാലും ശരി, ആണായാലും പെണ്ണായാലും ശരി അവരെ തിരുത്താന്‍ നമ്മുക്ക്‌ കഴിയണം. നമ്മുടെ മക്കള്‍ തന്നെ ആയിരിക്കണമെന്നില്ല സമൂഹത്തിലെ ആര്‌ തിന്മ ചെയ്‌താലും അതിനെ ചൂണ്ടിക്കാണിക്കാനും അത്‌ തിരുത്തുവാനും നമ്മുക്ക്‌ സാധിക്കണം.

 

 

ദാസേട്ടന്റെ മക്കളും മരുമക്കളും ജീന്‍സ്‌ ധരിക്കുന്നുണ്ടല്ലോ അവരെ നേര്‍വഴിക്കു കൊണ്ടുവന്നിട്ടുപോരെ ലോകത്തെ നന്നാക്കാന്‍ എന്നൊരു ചോദ്യമുയര്‍ന്നിട്ടുണ്ട്‌. ദാസേട്ടന്‍ ഇതു പറഞ്ഞിരിക്കുന്നത്‌ അവരെയും ഉള്‍പ്പെടുത്തികൊണ്ടുതന്നെയാണ്‌. സ്‌നേഹവാനായ ആ പിതാവിനെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും മാതൃക കാണിച്ചു്‌ മുന്നോട്ടു വരണം അങ്ങനെ വരുമ്പോള്‍ ദാസേട്ടന്‍ വീണ്ടും പ്രിയപ്പെട്ട ഗാനഗന്ധര്‍വനാകും. അദ്ദേഹത്തിന്റെ തന്റേടം കൂടും. വാക്കുകള്‍ക്ക്‌ മൂര്‍ച്ചയേറും. മലയാളി മാനവചരിത്രത്തിലെ ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവായി ദാസേട്ടന്‍ വരും, തലമുറകള്‍ ആദരിക്കും. ഫിലിപ്പ്‌ മാരേട്ട്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.