You are Here : Home / USA News

ഗവര്‍ണര്‍ റ്റോം കോര്‍ബറ്റിന് ഇന്ത്യന്‍ സമൂഹം ഫണ്ട് റൈസ് നടത്തി

Text Size  

Story Dated: Wednesday, October 08, 2014 12:07 hrs UTC


 
ന്യൂടൌണ്‍ . അമേരിക്കയുടെ പ്രഥമ തലസ്ഥാനമായ പെന്‍സില്‍വേനിയായുടെ ഇപ്പോഴത്തെ ഗവര്‍ണറും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കരുത്തനായ സാരഥിയുമായ റ്റോം കോര്‍ബറ്റിന്‍െറ ഒരിക്കല്‍ കൂടിയുളള വിജയത്തിനായി സെപ്റ്റംബര്‍ 27 ശനിയാഴ്ച ഇന്ത്യാക്കാരുടെ നേതൃത്വത്തിലും ബക്സ് കൌണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സഹകരണത്തിനുമായി ഫണ്ട് റൈസ് ഡിന്നര്‍ നടത്തി.

ഇന്ത്യക്കാര്‍ എക്കാലത്തും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും പെന്‍സില്‍വേനിയായ്്ക്കു തന്നെ വ്യക്തമായി അറിയാമെന്നും എതിര്‍ സ്ഥാനാര്‍ഥി പറയുന്നതുപോലെ നടക്കാത്ത കാര്യങ്ങള്‍ പറയുന്നത് തനിക്കു പറ്റിയതല്ലെന്നും ടോം കോര്‍ബറ്റ് പറഞ്ഞു.

4.2 ബില്യന്‍ ഡോളര്‍ കമ്മി ബജറ്റും 8 ശതമാനത്തിലധികം തൊഴിലില്ലായ്മയും ആയിരുന്നു. 2011 -ല്‍ ഞാന്‍ ഹാരിസ് ബെര്‍ഗില്‍ ചെല്ലുമ്പോള്‍ എന്നാല്‍ സാധാരണ ജനങ്ങളുടെ മേല്‍ പ്രത്യേക നികുതികള്‍ ഒന്നും  വര്‍ധിപ്പിക്കാതെ തന്നെ കമ്മി കുറക്കുകയും 200,000 ലധികം ജോലികള്‍ പെന്‍സില്‍വേനിയായില്‍ ഇതിനോടകം സൃഷ്ടിക്കുകയും ചെയ്തു. 5.8 ശതമാനം ആണ് ഇപ്പോള്‍ തൊഴിലില്ലായ്മ നിരക്ക് എന്നും പറയുകയുണ്ടായി. താന്‍ ആരംഭിച്ച പല പദ്ധതികളും പൂര്‍ത്തിയാക്കാന്‍ ഒരവസരവും കൂടി തന്നാല്‍ താന്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും സ്കൂള്‍ സിസ്റ്റം, എനേര്‍ജി, സ്വകാര്യ മേഖലയിലെ ലിക്വര്‍ വിതരണം തുടങ്ങിയവ അതില്‍ ചിലതു മാത്രമാണെന്നും ഇന്ത്യക്കാര്‍ പ്രത്യേകിച്ച് യുവ തലമുറയില്‍പ്പെട്ടവര്‍ അമേരിക്കയിലെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ കടന്നു വരണമെന്നും തദവസരത്തില്‍ അദ്ദേഹം പറയുകയുണ്ടായി.

ഇന്ത്യാക്കാര്‍ കുടുംബ ബന്ധങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണെന്നും അതു തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുഖമുദ്രയെന്നും ഉറച്ച കുടുംബ ബന്ധങ്ങളിലൂടെ മാത്രമെ ആരോഗ്യകരമായ സമൂഹവും, രാജ്യവും നിലനില്‍ക്കുകയുളളു എന്നും പറയുകയുണ്ടായി അടുത്ത കാലത്തായി ധാരാളം ഇന്ത്യാക്കാര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു വരുന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

തദവസരത്തില്‍ കൂടിയ യോഗത്തില്‍  നവംബര്‍ 4-ാം തിയതി നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരും വോട്ടുകള്‍ രേഖപ്പെടുത്തണമെന്നും കൂടുതല്‍ ആളുകളെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ക്കണമെന്നും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മാത്രമെ അമേരിക്കയെ ശരിയായ ദിശയിലേക്ക് നയിക്കാനാകുയുളളൂ എന്നും, 2016 ലെ പ്രസിഡന്റ് ഇല്ഷനുളള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും കൂടിയവരുടെ ഇടയിലെ ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി പറയുകയും വിവിധ ഇന്ത്യന്‍ കമ്യുണിറ്റിയെ പ്രതിനിധീകരിച്ച് അംഗങ്ങളുടെ ഇടയില്‍ നിന്നും ഗവര്‍ണര്‍ക്ക് ആശംസകള്‍ പറയുകയും ചെയ്തു.

അമേരിക്കയിലെ ഏഷ്യന്‍ സമൂഹത്തിന്‍െറ നേതൃത്വം ഏറ്റെടുക്കാന്‍ ഇന്ത്യാക്കാര്‍ക്ക് സാധിക്കുമെന്നും അതിനുളള ശക്തിയും വളര്‍ച്ചയും ഇവിടെ നമുക്കായെന്നും അമേരിക്കാന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യാക്കാരുടെ ശബ്ദം ഉയരേണ്ടിയ സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ സംഘടനകളും വ്യക്തികളും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒന്നിച്ചു നിന്നാല്‍ മാത്രമേ അതിനു സാധിക്കുകയുളളു എന്നും തദവസരത്തില്‍ കൂടിയ ഇന്ത്യന്‍ സമൂഹം ഒന്നടങ്കം പറയുകയുണ്ടായി.

 

REPORT : JEEMON GEORGE

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.