You are Here : Home / USA News

പ്രതിഭോത്സവ് 2014 ഹൂസ്റ്റണില്‍

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, October 08, 2014 12:00 hrs UTC


ഹൂസ്റ്റണ്‍ . ഹൂസ്റ്റണിലെ പ്രമുഖ കലാസംഘടനയായ പ്രതിഭാ ആര്‍ട്സ് ഹൂസ്റ്റണിന്‍െറ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണിലെ പ്രസിദ്ധരായ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി സംഘടിപ്പിക്കുന്ന പ്രതിഭോത്സവ് 2014 എന്ന സ്റ്റേജ് ഷോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം ഒരുക്കുന്ന സ്റ്റേജ് ഷോ ഒക്ടോബര്‍ 19 ന് ഞായറാഴ്ച വൈകുന്നേരം 5.30 ന് സ്റ്റാഫോര്‍ഡ് സിവിക് സെന്ററില്‍ (പഴയ) വച്ചാണ് നടത്തപ്പെടുന്നത്. പ്രമുഖരായ ഗായകര്‍ ആലപിക്കുന്ന ഗാനങ്ങള്‍, ഹാസ്യ കലാപ്രകടനങ്ങള്‍, നൃത്തങ്ങള്‍, സ്കിറ്റുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കോര്‍ത്തിണക്കിയാണ് ഈ സ്റ്റേജ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

ഈ ഷോയില്‍ നിന്നും സമാഹരിക്കുന്ന തുക കോട്ടയം ജില്ലയിലെ സ്വാന്തനം എന്ന അനാഥാലയത്തിന് സംഭാവന ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ആയതിനാല്‍ ഈ പ്രതിഭോത്സവ് ഒരു വന്‍ വിജയമാക്കി മാറ്റുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നുവെന്ന്  ബ്ലസന്‍  ഹൂസ്റ്റണ്‍ അറിയിക്കുകയുണ്ടായി.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ആന്‍ഡ്രൂസ് ജേക്കബ് : 713 885 7934
സുഗു കൊടുവേലില്‍ : 832 657 9297
ബാബു ചേര്‍ത്തല : 832 475 5280

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.