You are Here : Home / USA News

വിമാനത്താവളങ്ങളില്‍ എബോള സ്ക്രീനിങ്ങിനുളള നടപടികള്‍ സ്വീകരിക്കാം : ഒബാമ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 07, 2014 01:06 hrs UTC


വാഷിങ്ടണ്‍ . എബോള വൈറസ് വ്യാപകമാകുന്നത് തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഒബാമ പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പ് സെക്യൂരിറ്റി ഒഫീഷ്യല്‍സ് എന്നിവരുമായി ചര്‍ച്ച നടത്തിയശേഷം ഒക്ടോബര്‍ ആറ് തിങ്കളാഴ്ചയാണ് ഒബാമ ഈ പ്രഖ്യാപനം നടത്തിയത്. ആവശ്യമെങ്കില്‍ അമേരിക്കന്‍ എയര്‍പോര്‍ട്ടുകളിലും എബോള ഉത്ഭവ രാജ്യങ്ങളിലും വിമാന യാത്രക്കാരെ എബോള സ്ക്രീനിങ്ങിന് വിധേയരാക്കുന്നത് ഉള്‍പ്പെടെയുളള നടപടികളാണ് സ്വീകരിക്കുക.

എന്താണെന്ന് കൂടുതല്‍ വിശദീകരിക്കുവാന്‍ ഒബാമ വിസമ്മതിച്ചു.

എബോള വൈറസ് കണ്ടെത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തുന്നവരെയാണ് സ്ക്രീനിങ്ങിന് വിധേയരാക്കുകയെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഏകദേശം 12 ഓളം യാത്രക്കാരില്‍ എബോളയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ യാത്ര ചെയ്യുവാന്‍ അനുവദിച്ചില്ല എന്ന് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡോ. ആന്റണി ഫൌസി പറഞ്ഞു.

അമേരിക്കയില്‍ എബോള വൈറസ് വ്യാപകമാക്കുന്നതിന് സാധ്യത വളരെ കുറവാണെന്നും, എബോള രോഗലക്ഷണങ്ങള്‍ ഉളളവരെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.

വെസ്റ്റ് ആഫ്രിക്കയില്‍ ഇതുവരെ ഈ വൈറസ് ബാധിച്ചു. 3400 പേര്‍ മരിച്ചതായും ഇതില്‍ കൂടുതല്‍ ലൈബീരിയയിലാണെന്നും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.