You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ ഐലന്‍ഡ്‌ ഓണാഘോഷവും, അവാര്‍ഡ്‌ വിതരണവും നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, October 06, 2014 09:29 hrs UTC

ന്യൂയോര്‍ക്ക്‌: കമ്മ്യൂണിറ്റി, മാധ്യമ, ആരോഗ്യരംഗങ്ങളില്‍ കഴിവുതെളിയിച്ചവര്‍ക്കു കൗണ്ടിയുടെയും ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ സെനറ്റിന്റെയും ആദരം. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ലോംഗ്‌ഐലന്‍ഡിന്റെ നേതൃത്വത്തില്‍ ന്യൂ ഹൈഡ്‌ പാര്‍ക്കില്‍ നടന്ന ഓണാഘോഷത്തോടനുബന്ധിച്ച്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. മാധ്യമരംഗത്തെ നിസ്‌തുല സംഭാവനയ്‌ക്കുള്ള അവാര്‍ഡ്‌ ഡിലൈറ്റ്‌ മീഡിയ സിഇഒയും അക്ഷരം, ഏഷ്യന്‍ ഈറ മാഗസിനുകളുടെ പബ്ലീഷറും ജയ്‌ഹിന്ദ്‌ വാര്‍ത്തയുടെ ചീഫ്‌ എഡിറ്ററുമായ ജിന്‍സ്‌മോന്‍ സഖറിയ്‌ക്കു ലഭിച്ചു. മറ്റുരംഗങ്ങളില്‍ , ഡോ. വര്‍ഗീസ്‌ ചാക്കോ, ഡോ. തോമസ്‌ പി. മാത്യു, തോമസ്‌ മാത്യു, ജോജി തോമസ്‌, വേണുഗോപാല്‍, ജോണ്‍പോള്‍,റോയി തോമസ്‌ എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ്‌ ഓണാഘോഷത്തിനു തുടക്കമായത്‌. പൂക്കളമിട്ടും ചെണ്ടകൊട്ടിയും തിരുവാതിരകളിച്ചും മഹാബലിത്തമ്പുരാനെ വരവേല്‌ക്കാന്‍ നിരവധിപ്പേര്‍ ഒത്തുകൂടി. മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെ ഒരേ മനസോടെ കലാപരിപാടികളില്‍ സംബന്ധിച്ച്‌ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടി. തിരുവാതിര, ചെണ്ടമേളം, ഗാനമേള എന്നിവ ഇതോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.

ജീവധാര സ്‌കൂള്‍ ഓഫ്‌ ഡാന്‍സ്‌ തിരുവാതിരകളി അവതരിപ്പിച്ചു. ജോര്‍ജ്‌ തോമസ്‌ അഥിതികളെ വേദിയിലേക്കു ക്ഷണിച്ചു. നസാവു കണ്‍ട്രി ക്ലാര്‍ക്ക്‌ മൗറീന്‍ ഒകേണല്‍, ടൗണ്‍ഓഫ്‌ ഹംസ്റ്റഡ്‌ സൂപ്പര്‍വൈസര്‍ ജൂഡി ബോസ്‌വര്‍ത്ത്‌, ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ സെനറ്റര്‍ ജാക്‌ മാര്‍ട്ടീന്‍, വനിതാ അസംബ്ലിയിലെ മിഷേല്‍ സ്‌കീമല്‍, ടൗണ്‍ഓഫ്‌ ഹംസ്റ്റഡ്‌ കൗണ്‍സില്‍മാന്‍ ഏഞ്ചലോ പി. ഫെരാറി, എഫ്‌ഒഎംഎ പ്രസിഡന്റ്‌ അനന്തന്‍ നിരവേല്‍, എകെഎംജി ന്യൂയോര്‍ക്ക്‌ സെക്രട്ടറിയും എക്കോ എക്‌സിക്യൂട്ടീവ്‌ ഡയറക്ടറുമായ ഡോ. തോമസ്‌ പി. മാത്യു എന്നീ വിശിഷ്ടാതിഥികളെ വേദിയിലേക്കു ക്ഷണിച്ചു.

ബേബി കുര്യാക്കോസ്‌ സ്വാഗതം ആശംസിച്ചു. സാബൂ ലൂക്കോസ്‌ അധ്യക്ഷത വഹിച്ചു. മൗറീന്‍ ഒകേണല്‍ ഉദ്‌ഘാടനം ചെയ്‌്‌തു. ജൂഡി ബോസ്‌ വര്‍ത്ത്‌, ജാക്ക്‌ മാര്‍ട്ടിന്‍, മിഷേല്‍ സ്‌കീമല്‍, ഡോ. തോമസ്‌ പി. മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സുജിത്ത്‌ മൂലയില്‍, അനൂപ്‌ ജോസഫ്‌ എന്നിവരുടെ ഗാനങ്ങള്‍ ചടങ്ങിനു മാറ്റുകൂട്ടി. അഡ്വവൈസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ബെഞ്ചമിന്‍ ജോര്‍ജ്‌ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. ട്രഷറര്‍ മാത്യു തോമസ്‌, തോമസ്‌ എം. ജോര്‍ജ്‌ എന്നിവര്‍ സ്‌റ്റേജ്‌ പ്രോഗ്രാമുകള്‍ കോഓര്‍ഡിനേറ്റു ചെയ്‌തു. ലിന്‍സി ബെഞ്ചമിന്‍, അല്‍വിന്‍ എസ്‌. ലൂക്കോസ്‌ എന്നിവര്‍ എംസിമാരായിരുന്നു. അവാര്‍ഡ്‌ ദാനത്തിനും കലാപരിപാടിക്കുംശേഷം തോമസ്‌ ജോര്‍ജിന്റെ നന്ദിയോടെ ചടങ്ങുകള്‍ അവസാനിച്ചു. ആളുകളുടെ പങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായ ചടങ്ങിനോടനുബന്ധിച്ച്‌ ഓണസദ്യയും ഒരുക്കിയിരുന്നു.

ഒത്തുചേരലിന്റെ ഓണനാളുകളില്‍ സൗഹൃദം പുതുക്കാന്‍ അവസരം ലഭിച്ചെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത ഏബ്രഹാം ജോര്‍ജ്‌ പറഞ്ഞു. 1989 ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം വര്‍ഷങ്ങള്‍ക്കുശേഷം തന്റെ പലസുഹൃത്തുക്കളെയും ഹൈഡ്‌ പാര്‍ക്കിലെ ഓണാഘോഷവേദിയില്‍ കണ്ടുമുട്ടിയതിന്റെ കൗതുകം മറച്ചുവച്ചില്ല. ഒത്തുചേരാനും ഒന്നായി ആഘോഷിക്കാനും പുതിയ തലമുറയ്‌ക്കു തങ്ങളുടെ ആചാരങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള ഒരു അവസരമായി ഓണാഘോഷത്തെ കാണുന്നതായി അസോസിയേഷന്‍ പ്രസിഡന്റ്‌ സാബു ലൂക്കോസ്‌ പറഞ്ഞു.

ഹിന്ദുവും ക്രിസ്‌ത്യനും മുസ്‌്‌ലിമും ഒരേ മനസോടെ കേരളത്തില്‍ ഓണമാഘോഷിക്കുന്നുണ്ടെന്ന്‌ അസോസിയേഷന്‍ ജോയിന്റ്‌ സെക്രട്ടറിയും നസാവു കണ്‍ട്രി ഹ്യൂമന്‍ റൈറ്റ്‌ കമ്മീഷണറുമായ ജോര്‍ജ്‌ തോമസ്‌ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.