You are Here : Home / USA News

മാപ്പ്‌ മെഡിക്കല്‍ ക്യാമ്പ്‌ ഒക്‌ടോബര്‍ 11-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 02, 2014 05:13 hrs UTC

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ 2014-ലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്‌ടോബര്‍ 11-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ്‌ 2 മണി വരെ മാപ്പ്‌ ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍ വെച്ച്‌ മെഡിക്കല്‍ ക്യാമ്പ്‌ നടത്തുന്നു. പെന്‍സില്‍വേനിയയിലെ പ്രശസ്‌ത ഡോക്‌ടര്‍മാരായ ഡോ. രാധിക പതലപതി എം.ഡി (കിഡ്‌നി ആന്‍ഡ്‌ ഹൈപ്പര്‍ടെന്‍ഷന്‍ സ്‌പെഷലിസ്റ്റ്‌), ഡോ. രാകേഷ്‌ പട്ടേല്‍ എം.ഡി (പള്‍മണറി, ക്രിട്ടിക്കല്‍ കെയര്‍ ആന്‍ഡ്‌ സ്ലീപ്പ്‌ മെഡിസിന്‍ സ്‌പെഷലിസ്റ്റ്‌), ഡോ. അരവിന്ദ്‌ കവാലെ എം.ഡി (എന്‍ഡ്രോക്രിനോളജി), ഡോ. ആനന്ദ്‌ ഹരിദാസ്‌ എം.ഡി എഫ്‌.ആര്‍.സി.സി എന്നിവര്‍ ക്യാമ്പിന്‌ നേതൃത്വം നല്‍കിക്കൊണ്ട്‌ ചര്‍ച്ചകള്‍ നടത്തുന്നതിനോടൊപ്പം, ചോദ്യോത്തരങ്ങള്‍ക്കുള്ള അവസരവുമുണ്ടായിരിക്കും. ബ്ലഡ്‌ പ്രഷര്‍, ബ്ലഡ്‌ ഷുഗര്‍ എന്നിവയ്‌ക്കുപുറമെ എക്കോ-കാര്‍ഡിയോഗ്രാം എന്നീ ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതായിരിക്കും. പ്രസിഡന്റ്‌ സാബു സ്‌കറിയയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മെഡിക്കല്‍ ക്യാമ്പിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ട്രൈസ്റ്റേറ്റ്‌ ഏരിയയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളേയും മാപ്പിന്റെ ഈ മെഡിക്കല്‍ ക്യാമ്പിലേക്ക്‌ ഭാരവാഹികള്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്‌തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സാബു സ്‌കറിയ (267 980 7923), തോമസ്‌ എം. ജോര്‍ജ്‌ (215 620 0323) ജോണ്‍സണ്‍ മാത്യു (215 740 9486), ഐപ്പ്‌ മാരേട്ട്‌ (267 688 4500). യോഹന്നാന്‍ ശങ്കരത്തില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.