You are Here : Home / USA News

വിദേശ നിക്ഷേപ സാധ്യതകളെക്കുറിച്ച് മോദി, നിക്കി ഹെയ്ലിയുമായി ചര്‍ച്ച നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 29, 2014 12:33 hrs UTC


ന്യൂയോര്‍ക്ക് . ഇന്ത്യയില്‍ വിദേശ നിക്ഷേപം എങ്ങനെ സാധിക്കും എന്ന വിഷയത്തെക്കുറിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രിയും നോര്‍ത്ത് കരോലിന ഗവര്‍ണ്ണര്‍ നിക്കി ഹെയ്ലിയുമായി ചര്‍ച്ച നടത്തി. മാഡിസണ്‍ സ്ക്വയറില്‍ നടക്കുന്ന പൊതു സമ്മേളനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ഗവര്‍ണ്ണറുമായി മോദിയുടെ കൂടികാഴ്ച. ഇന്ത്യയില്‍ നിക്ഷേപ സാധ്യതകളെക്കുറിച്ചും, അവസരങ്ങളെക്കുറിച്ചു ഗവര്‍ണ്ണര്‍ നിക്കി, മോദിയോട് ആരാഞ്ഞു.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഉദിച്ചുയരുന്ന താരകമെന്ന് വിശേഷിപ്പിക്കാവുന്ന നോര്‍ത്ത് കരോലിന ഗവര്‍ണ്ണര്‍ ഇന്ത്യന്‍ വംശജ കൂടിയാണ്. അമേരിക്കയിലെ ഇന്ത്യന്‍ വംശജരായി രണ്ട് പേരില്‍ ബോബി ജിന്‍ഡാളും ഉള്‍പ്പെടും. (ലൂസിയാനാ ഗവര്‍ണ്ണര്‍) ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുവരെ പരിഗണിക്കപ്പെട്ട ബോബി ജിന്‍ഡാള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനെത്തിയിരുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവ ചര്‍ച്ചയാണ്.

ന്യുയോര്‍ക്കില്‍ മോദിയുമായി ചര്‍ച്ചക്കെത്തിയ നിക്കി ഹെയ്ലി അമേരിക്കയിലെ ഗവര്‍ണ്ണര്‍മാരില്‍ ഏറ്റവും പ്രായം കുറഞ്ഞ വനിതാ ഗവര്‍ണ്ണറാണ്. ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചക്കവസരം ലഭിച്ചതില്‍ നിക്കി ഹെയ്ലി  സന്തുഷ്ടി പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.