ചങ്ങനാശേരി: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ഗ്രന്ഥകാരനും എസ്ബി കോളജ് മുന്‍ പ്രിന്‍സിപ്പലുമായ റവ.ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന് മോണ്‍.കച്ചിറമറ്റം അവാര്‍ഡ്.
വിദ്യാഭ്യാസരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്താണു റവ.ഡോ.മഠത്തിപ്പറമ്പിലിനെ അവാര്‍ഡിനു തെരഞ്ഞെടുത്തത്. എസ്ബി കോളജിനെ ഉന്നതനിലവാരത്തില്‍ എത്തിക്കാന്‍ ഏറെ യത്നിച്ചു. തുടര്‍ച്ചയായ രണ്ടു വര്‍ഷം കോളജിന് ശങ്കര്‍ അവാര്‍ഡ് നേടിക്കൊടുത്തു. സ്വദേശത്തും വിദേശത്തും നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പത്തുവര്‍ഷം ഷിക്കാഗോ രൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു. കത്തോലിക്ക സഭയുടെ നിരവധി വിദ്യാഭ്യാസ സമിതികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള റവ.ഡോ.മഠത്തിപ്പറമ്പില്‍ ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ കേന്ദ്രകാര്യാലയത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ മേധാവിയാണ്.
വിദ്യാഭ്യാസപ്രവര്‍ത്തകനും തിരുവല്ലാ രൂപതയുടെ മുന്‍ അഡ്മിനിസ്ട്രേറ്ററുമായിരുന്ന മോണ്‍.ജോണ്‍ കച്ചിറമറ്റത്തിന്റെ പേരില്‍ റവ.ഡോ.കച്ചിറമറ്റം ഫൗണേ്ടഷന്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡെന്നു ഫൗണേ്ടഷന്‍ ചെയര്മാന് ഫാ.ജോണ്‍ കച്ചിറമറ്റം സിഎംഐ അറിയിച്ചു.
ഒക്ടോബറില്‍ ചങ്ങനാശേരിയില്‍ അവാര്‍ഡ് സമ്മാനിക്കും
Comments