You are Here : Home / USA News

ഫോക്കസ് സംഘടനയുടെ ഓണ്‍ലൈന്‍ മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 24, 2014 12:19 hrs UTC


ഡാലസ് . 1990 ല്‍ ലണ്ടന്‍ കേന്ദ്രമാക്കി മാര്‍ത്തോമ സഭാംഗങ്ങള്‍ ആരംഭിച്ച ഫോക്കസ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ മാഗസിന്‍ ഫോക്കസ് എന്ന പേരില്‍ പ്രസിദ്ധീകരണം പുരോഗമിക്കുന്നു.

മാര്‍ത്തോമ സഭയിലെ പുത്തന്‍ തലമുറക്ക് സഭയുടെ ആചാരങ്ങളേയും വിശ്വാസങ്ങളേയും ലിറ്റര്‍ജിയേയും കുറിച്ചു അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഫോക്കസ് മാഗസിന്‍ പ്രസിദ്ധീകരണം ആരംഭിച്ചത്. മൂന്ന് മാസത്തിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന ഫോക്കസ് മാഗസിന്‍ ഓണ്‍ലൈനില്‍ ലഭ്യമാകും.

പ്രവാസി മാര്‍ത്തോമ സഭാംഗങ്ങള്‍ക്ക് പരസ്പരം ബന്ധപ്പെടുന്നതിനും ആശയവിനിമയം നടത്തുന്നതിനും ഫോക്കസ് ഓണ്‍ലൈന്‍ മാഗസിന്‍ ഫേസ് ബുക്കില്‍ ഒരു പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ആയിരത്തില്‍പ്പരം അംഗങ്ങള്‍ ഇതിനകം ഈ ഗ്രൂപ്പില്‍ ചേര്‍ന്ന് കഴിഞ്ഞതായി ഇതിന്റെ ഭാരവാഹികള്‍ അറിയിച്ചു.

നവീകരണ പ്രസ്ഥാനത്തിലൂടെ രൂപീകൃതമായ മാര്‍ത്തോമ സഭ ഒന്നുമില്ലായ്മയില്‍ നിന്നാരംഭിച്ച്ഇന്ന്  ലോകത്തിന്റെ അഞ്ചു വന്‍ കരകളിലും പടര്‍ന്ന് പന്തലിച്ചപ്പോള്‍ പൂര്‍വ്വപിതാക്കന്മാര്‍ ഉയര്‍ത്തി പിടിച്ച സനാതന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും, പ്രായോഗിക തലത്തിലെത്തിക്കുന്നതിനും യുവാക്കളെ സജ്ജരാക്കുകക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഫോക്കസ് മാഗസിന്റെ വിജയത്തിനായി ഏവരുടേയും സഹായ സഹകരണങ്ങള്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :

www.issuv.com/diasporafocus

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.