പരിശുദ്ധ കാതോലിക്കാ ബാവ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിച്ചു
Text Size
Story Dated: Wednesday, September 24, 2014 11:59 hrs UTC
ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കാ ബാവയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനം സന്ദര്‍ശിക്കുകയും ഭദ്രാസന കതോലിക്കാ ദിന നിധി സമാഹരണസമ്മേളനത്തില് സംബന്ധിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 19ന് ഹൂസ്റ്റണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൈകീട്ട് ആറിന് എത്തിയ പരിശുദ്ധ കാതോലിക്കാ ബാവയെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്താ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ്, ഹൂസ്റ്റണിലെയും പരിസരപ്രദേശങ്ങളിലെയും ഉള്ള വൈദീകര്‍ അല്മായ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അതിനുശേഷം ഭദ്രാസന ആസ്ഥാനമായ ബിസ്ലിയിലെ ഊര്‍ശ്ലേമിലേക്ക് ആനയിക്കപ്പെട്ടു. ഭദ്രാസന ആസ്ഥാനത്തെത്തിയ പരിശുദ്ധ കാതോലിക്കാ ബാവയെ കത്തിച്ച മെഴുകുതിരികളും സ്വാഗത ഗാനാലാപത്തോടെയും ഭക്ത്യാദരപൂര്‍വ്വം വിശ്വാസികള്‍ സ്വീകരിച്ചു. തുടര്‍ന്ന് പരിശുദ്ധ കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ സന്ധ്യാ നമസ്ക്കാരം നടന്നു. അതിനുശേഷം നടന്ന സ്വീകരണ ചടങ്ങില്‍ ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ പരിശുദ്ധ കാതോലിക്കാ ബാവയെ സ്വാഗതമരുളികൊണ്ട് സംസാരിച്ചു.
ദൈവത്തില്‍ അടിയുറച്ച് സഭയുടെ വിശ്വാസസത്യങ്ങളെ മുറുകെ പിടിക്കുന്ന അമേരിക്കയിലെ സഭാ വിശ്വാസികളെ കാണുന്നതിനും അവര്‍ക്ക് അനുഗ്രഹം നല്‍കുന്നതിനും വേണ്ടിയാണ് ഈ സന്ദര്‍ശനമെന്നും അതില്‍ അതീവസന്തോഷമുണ്ടെന്നും മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാബാവ പറഞ്ഞു. 20-#ാ#ം തീയ്യതി ശനിയാഴ്ച രാവിലെ ഭദ്രാസന ആസ്ഥാനത്ത് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മ്മിക്ത്വത്തില്‍ വിശുദ്ധ കുര്‍ബാന നടന്നു. അതിനുശേഷം നടന്ന ഭദ്രാസന കാതോലിക്കാദിന നിധി സമാഹരണ സമ്മേളനത്തില്‍ പങ്കെടുത്ത പരിശുദ്ധ കാതോലിക്കാ ബാവ കാതോലിക്കാ സിംഹാസനത്തെക്കുറിച്ചും സഭ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെ കുറിച്ചും ആമുഖമായി സംസാരിച്ചു.
കാതോലിക്കാദിന നിധി സമാഹരണത്തികൂടി ലഭി#്കുന്ന പണം സഭയ്ക്കും സമൂഹത്തിനും വേണ്ടി ചിലവഴിക്കുകയാണ് ചെയ്യുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. നിരണം ഭദ്രാസന അധിപന് അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്സിയോസ് മാര്‍ യൗസേബിയോസ് സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ് എന്നിവരും പങ്കെടുത്തു. അന്നെ ദിവസം വൈകീട്ട് ആറുമണിക്ക് ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ സ്വീകരണത്തില്‍ പങ്കെടുത്ത പരിശുദ്ധ ബാവ സന്ധ്യാനമസ്ക്കാരത്തിനു നേതൃത്വം നല്കി.
21ന് ഞായറാഴ്ച രാവിലെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ആസ്ഥാന ദേവാലയമായ ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനക്ക് നേതൃത്വം നല്കിയ പരിശുദ്ധ കാതോലിക്കാബാവ വൈകീട്ട് 6ന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തിന്റെ കല്ലീടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 22ന് തിങ്കളാഴ്ച വൈകീട്ട് ആറുമണിക്ക് ഹൂസ്റ്റണ്‍ സെന്റ് സ്റ്റീഫന്‍ ദേവാലയത്തിലെത്തിയ പരിശുദ്ധ കാതോലിക്കാ ബാവാ സന്ധ്യ നമസ്ക്കാരത്തിന് നേതൃത്വം നല്‍കുകയും എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു. 23ന് ചൊവ്വാഴ്ച ഡിട്രോയിറ്റിലേക്ക് പോയ പരിശുദ്ധ കാതോലിക്കാ ബാവ ഓര്‍ലാന്റോ ഫിലാഡല്‍ഫിയ വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചശേഷം സെപ്റ്റംബര്‍ 30ന് പരിശുദ്ധ കാതോലിക്കാബാവ കേരളത്തിലേക്ക് മടങ്ങും.
മലയാളി കൗണ്‍സില്‍ സെക്രട്ടറി ബ്ലെസന്‍ ഹൂസ്റ്റണ്‍ അറിയിച്ചതാണീ വാര്‍ത്ത.
Comments