You are Here : Home / USA News

ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചാരിറ്റി സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ 27-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 24, 2014 11:43 hrs UTC

ന്യൂയോര്‍ക്ക്‌: ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ചാരിറ്റി സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച ലോംഗ്‌ ഐലന്റിലുള്ള ഐസന്‍ഹവര്‍ പാര്‍ക്ക്‌ ഫീല്‍ഡ്‌ 1,2,3,4-ല്‍ വെച്ച്‌ രാവിലെ 8 മണിക്ക്‌ ആരംഭിക്കും. ബി.കെ.വി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഇന്‍ക്‌ 2008-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ഇരുപത്തിയെട്ടാമത്തെ വയസില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞ ബെവിന്റെ അനുസ്‌മരണാര്‍ത്ഥമാണ്‌ ഈ സോഫ്‌റ്റ്‌ ബോള്‍ ടൂര്‍ണമെന്റ്‌ നടത്തുന്നത്‌. ലുക്കീമിയ ചികിത്സയില്‍, ബെവിന്റെ ആഗ്രഹമയിരുന്നു സൗത്ത്‌ ഏഷ്യന്‍ കമ്യൂണിറ്റിയില്‍ ഒരു ബോധവത്‌കരണം നടത്തുക എന്നത്‌. അതിനായി ബെവിന്‍ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന്‌ സൗത്ത്‌ ഏഷ്യന്‍ കാന്‍സര്‍ ഫൗണ്ടേഷന്‌ തുടക്കമിട്ടു. 2011-ല്‍ വാഷിംഗ്‌ടണ്‍ ഡിസിയിലെ ക്യാപ്പിറ്റോള്‍ ഹില്‍സില്‍ നടന്ന ബെവിന്‍ കളത്തില്‍ ഫൗണ്ടേഷന്റെ 112-മത്തെ സെഷനില്‍ യുണൈറ്റഡ്‌ സ്റ്റേറ്റ്‌, ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുയും ആദരിക്കുകയും ചെയ്‌തിരുന്നു. സാധാരണ ഒരു ചാരിറ്റബിള്‍ ഫൗണ്ടേഷന്‌ യു.എസ്‌ കോണ്‍ഗ്രസില്‍ നിന്ന്‌ അംഗീകാരം ലഭിക്കാന്‍ പ്രയാസമാണെന്നിരിക്കെയാണ്‌ ബി.കെ.വി ഫൗണ്ടേഷന്‌ ഈ അംഗീകാരം ലഭിച്ചത്‌. ലോകത്തുള്ള ലുക്കീമിയ ബാധിതരെ സാമ്പത്തികമായി ഫൗണ്ടേഷന്‍ സഹായിച്ചുകൊണ്ടിരിക്കുന്നു.

 

പല കമ്പനികളാണ്‌ ഈ ടൂര്‍ണമെന്റ്‌ സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. ഈ ആറാമത്‌ ടൂര്‍ണമെന്റ്‌ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ പിനാക്കിള്‍ അനസ്‌തീഷിയ കണ്‍സള്‍ട്ടന്റും, സബ്‌സിഡയറിയുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക: www.bkvfoundation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.