You are Here : Home / USA News

ദൈവത്തില്‍ വിശ്വസിക്കാത്ത മക്കള്‍ രാജ്യത്തിനാപത്ത് : ഡോ. വിനൊ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 13, 2013 11:11 hrs UTC

ഡാളസ് : ദൈവരാജ്യത്തെ കുറിച്ചുള്ള സങ്കല്പം ആത്മീയ ഗോളത്തില്‍ വികലമാക്കപ്പെട്ടിരിക്കുകയാണെന്നും, ദൈവത്തില്‍ വിശ്വസിക്കാതെ ദൈവമക്കളെന്നവകാശപ്പെടുന്നവര്‍ ദൈവരാജ്യത്തിനു തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണെന്നും സുപ്രസിദ്ധ സുവിശേഷ പ്രവര്‍ത്തകനും ഹൃദയ ശസ്ത്രക്രിയാ വിദഗ്ദനുമായ ഡോ. വിനൊ.ജെ.ഡാനിയേല്‍ പറഞ്ഞു. കടുകുമണിയോളം പോലും വിശ്വാസമില്ലാത്തവരെയാണ് ഇന്ന് വിശ്വാസികളിലും, സഭാ നേതാക്കന്മാരിലും ദര്‍ശിക്കുവാന്‍ സാധിക്കുന്നത്. സമൂഹത്തില്‍ നടമാടുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്വപ്പെട്ടവര്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കും, നിലനില്പിനും വേണ്ടി പഞ്ചപുച്ഛമടക്കിയിരിക്കുന്ന സ്ഥിതിയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.

ശിക്ഷാവിധിയെക്കുറിച്ചും, സ്വര്‍ഗ്ഗരാജ്യത്തെ കുറിച്ചുമുള്ള ക്രിസ്തീയ പ്രസംഗങ്ങള്‍ പോഡിയത്തില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു- പകരം പ്രോസ്പരിറ്റി ഗോസ്പലും, അത്ഭുത രോഗശാന്തി ശുശ്രൂഷയും പോഡിയത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. മദ്യപാനാസക്തിയും, അവിശുദ്ധ വിവാഹബന്ധവും, കുടുംബന്ധങ്ങളെ താറുമാറാക്കിയിരിക്കുന്നു. ഇതില്‍ നിന്നും വിടുതല്‍ പ്രാപിക്കുവാന്‍ ജനം പ്രാര്‍ത്ഥനയിലേക്ക് മടങ്ങിവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഡോക്ടര്‍ അസന്നിഗ്ദമായി വിശദീകരിച്ചു. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ദേവാലയ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലായ് 12, 13, 14 തിയ്യതികളില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ പ്രാരംഭ ദിവസം വെള്ളിയാഴ്ച(ജൂലായ് 12ന്) കണ്‍വന്‍ഷനില്‍ പ്രാരംഭ വചന പ്രഘോഷണം നടത്തുകയായിരുന്ന ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ഡോ.വിനൊ. ഗാനശുശൂഷയോടുകൂടി യോഗം വൈകീട്ട് 7 മണിക്ക് ആരംഭിച്ചു- യുവജനസംഖ്യം സെക്രട്ടറി വിനോദ് ചെറിയാന്‍ നിശ്ചയിക്കപ്പെട്ട വേദപാഠങ്ങള്‍ വായിച്ചു.

 

ഇടവക വികാരി റവ.ഓ.സി.കുര്യന്‍ മുഖ്യാതിഥിയേയും, കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്ന എല്ലാവരേയും ഹാര്‍ദവമായി സ്വാഗതം ചെയ്തു. റവ. മാത്യു ജോസഫ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വികാരി കെ.സി.ഇഫ് സെക്രട്ടറിയുമായ റവ.ജോബി മാത്യൂ സമാപന പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥനക്കും ആശീര്‍വാദത്തിനുശേഷം പ്രഥമദിനയോഗങ്ങള്‍ സമാപിച്ചു. ജൂലായ് 13 ശനിയാഴ്ച രാവിലെ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടക്കുന്ന പ്രത്യേക ക്ലാസ്സുകള്‍ക്ക് ഡോ. വിനൊ നേതൃത്വം നല്‍കും. ശനിയാഴ്ച വൈകീട്ട് 7 മണിക്കും, ഞായറാഴ്ച രാവിലെയും നടക്കുന്ന കണ്‍വന്‍ഷനില്‍ ഡോ.വിനൊ സന്ദേശം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.