You are Here : Home / USA News

വേള്‍ഡ് മലയാളി കൌണ്‍സില്‍ നോര്‍ത്ത് ടെക്സാസ് ഓണമാഘോഷിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, September 16, 2014 12:03 hrs UTC


ഡാലസ് . വേള്‍ഡ് മലയാളി കൌണ്‍സില്‍(ഡബ്ല്യുഎംസി), നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 7 ഞായറാഴ്ച നോര്‍ത്ത് ടെക്സാസ് മലയാളികള്‍ ഓണമാഘോഷിച്ചു.

സെക്രട്ടറി ലിജി സോയ്, ആന്‍സി തലച്ചെല്ലൂര്‍ എന്നിവര്‍ ചേര്‍ന്നാലപിച്ച പ്രാര്‍ഥനാഗാനത്തോടെ ആഘോഷ പരിപാടികള്‍ തുടങ്ങി.  പ്രസിഡന്റ്് സെസില്‍ ചെറിയാന്‍ സ്വാഗതം ആശംസിച്ചു.  അമേരിക്കാ റീജന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തലച്ചെല്ലൂര്‍, നോര്‍ത്ത് ടെക്സാസ് പ്രൊവിന്‍സ് ചെയര്‍മാന്‍ സ്റ്റീഫന്‍ പൊട്ടൂര്‍,  വൈസ് ചെയര്‍പേഴ്സണ്‍ ശാന്തപിള്ള,  സെസില്‍ ചെറിയാന്‍, ലിജി സോയ് എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഈ വര്‍ഷത്തെ പ്രൊവിന്‍സിന്റെ  ഓണാഘോഷ പരിപാടികള്‍ക്ക്  ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

ഡബ്ല്യുഎംസി  ഗ്ലോബല്‍ കൌണ്‍സിലിനെ പ്രതിനിധീകരിച്ചു  അഡ്വൈസറി അംഗം ഗോപാലപിള്ള സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

സുകു വര്‍ഗീസ്, ചാര്‍ളി ജോര്‍ജ്, സ്റ്റീഫന്‍ പൊട്ടൂര്‍, ലിജി സോയ്, ജോണ്‍സണ്‍ ആന്‍സി തലച്ചെല്ലൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ  ശ്രുതിമധുരമായ  ഗാനാലാപനപരിപാടി  ഓണാഘോഷങ്ങളെ വേറിട്ടതാക്കി. ജെഫി നിനറ്റ്  ഈനിവല്‍ കാഴ്ചവച്ച അടിപൊളി  ഡാന്‍സും ശ്രദ്ധേയമായി.


ഡബ്ല്യുഎംസി ഒരുക്കിയ  വിഭവസമൃദ്ധമായ ഓണസദ്യയില്‍ ഏവരും  പങ്കുചേര്‍ന്നു. സ്റ്റീഫന്‍ പൊട്ടൂര്‍ നടത്തിയ നന്ദി പ്രകാശാനത്തോടെ പരിപാടികള്‍ക്ക് സമാപനമായി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.