ഷിക്കാഗോ . ഷിക്കാഗോ മാര്‍ത്തോമ ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ റിവൈവല്‍ മീറ്റിങ്് നടത്തപ്പെടുന്നു. സെപ്റ്റംബര്‍ 13-ാം തിയതി ശനിയാഴ്ച്ച വൈകിട്ട് 6.30 ന് ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ ആരംഭിക്കുന്ന യോഗത്തില്‍ സുപ്രസിദ്ധ ഉണര്‍വ് പ്രാസംഗികന് ജോയി പുല്ലാട് ദൈവ വചനം പ്രസംഗിക്കും.
അനുഗ്രഹീതമായ ഗാന ശുശ്രൂഷയും വിവിധ വിഷയങ്ങള്‍ക്ക് വേണ്ടിയുളള മദ്ധ്യസ്ഥ പ്രാര്‍ഥനയും മീറ്റിങില്‍ ഉണ്ടായിരിക്കും. ദൈവ വചനം ശ്രവിക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഷിക്കാഗോ മാര്‍ത്തോമ സന്നദ്ധ സുവിശേഷക സംഘം പ്രസിഡന്റ് ഫാ. ഡാനിയേല്‍ തോമസ്, സെക്രട്ടറി എബ്രഹാം കെ. എബ്രഹാം എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത. ബെന്നി പരിമണം
Comments